പണത്തിന്റെ ഹുങ്ക് പരാജയപ്പെടുന്നത് കേരളം ആദ്യമായി കണ്ടു… ഒന്നാം സാക്ഷിയുടെ കൂറുമാറ്റം പൊളിച്ചതോടെ മറ്റ് സാക്ഷികള്‍ ഉറച്ചു നിന്നു

ചന്ദ്രബോസ് കൊലപാതക കേസില്‍ നിന്നും തലയൂരാന്‍ വേണ്ടി പണം വാരിയെറിഞ്ഞ നിസാമിന് വീണ്ടും പരാജയം. കേസിലെ ഒന്നാം സാക്ഷിയായ അനൂപിനെ മൊഴിമാറ്റാനുള്ള ശ്രമങ്ങള്‍ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഫലം കണ്ടതോടെ മറ്റ് സാക്ഷികളെല്ലാം കൂടുതള്‍ ധൈര്യത്തോടെയാണ് മൊഴി നല്‍കുന്നത്. കേസിലെ രണ്ടാം സാക്ഷിയും നിസാമിന് എതിരെ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മൂന്നാം സാക്ഷി ബേബിയും കോടതി മുമ്പാകെ നിസാമിനെതിരെ മൊഴി നല്‍കി.
ചന്ദ്രബോസിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി ശോഭാസിറ്റിയിലെ സെക്യൂരിറ്റി ക്യാബിന്‍ അടിച്ചു തകര്‍ക്കാന്‍ മുഹമ്മദ് നിസാം ഉപയോഗിച്ചതു തന്റെ സെക്യൂരിറ്റി ബാറ്റണായിരുന്നുവെന്ന് മൂന്നാം സാക്ഷി ബേബിയുടെ മൊഴി നല്‍കി. ചന്ദ്രബോസിനു നേരെ നിസാമിന്റെ ആക്രമണമുണ്ടായ ഗേറ്റിലെ ചുമതല ബേബിക്കായിരുന്നു. ബേബിയുടെ വിസ്താരം ഇന്നും തുടരും. അമിത വേഗത്തില്‍ ഹമ്മര്‍ കാര്‍ ഓടിച്ചുവന്ന നിഷാം ഗേറ്റ് അടച്ചിരുന്നതില്‍ പ്രകോപിതനായെന്നും തന്നെ തെറി വിളിച്ചതായും കോടതി മുമ്പാകെ പറഞ്ഞു.
തനിക്കു നേരെ നിഷാം ആക്രോശിക്കുന്നതു കണ്ടു സെക്യൂരിറ്റി ക്യാബിനകത്തായിരുന്ന അനൂപിനു പിന്നാലെയാണു ചന്ദ്രബോസ് എത്തിയത്. എന്താണു സര്‍, എന്നു ചോദിച്ചതും നിഷാം അസഭ്യം പറഞ്ഞു. അനൂപിന്റെ മുഖത്തടിക്കുകയും ചെയ്തു. തന്നെ ചവിട്ടാനൊരുങ്ങിയപ്പോള്‍ പിറകിലേക്കു മാറിയതിനാല്‍ ചവിട്ടു കൊണ്ടില്ലെന്നും ബേബിയുടെ മൊഴിയില്‍ പറയുന്നു.
ഇതിനിടയില്‍ സെക്യൂരിറ്റി ക്യാബിന്റെ അകത്തേക്കു ചന്ദ്രബോസ് കയറി. പിറകിലെത്തിയ നിഷാം അവിടെ കിടന്നിരുന്ന കസേരയെടുത്തു വാതിലില്‍ അടിച്ചുവെങ്കിലും കസേര പൊട്ടിപ്പോയി. പിന്നീടാണു വാതിലിനരികില്‍ വച്ചിരുന്ന സെക്യൂരിറ്റി ബാറ്റണ്‍ എടുത്തു ഗ്ലാസില്‍ അടിച്ചത്. വടി രണ്ടായി പൊട്ടിയതല്ലാതെ ഗ്ലാസ് പൊട്ടിയില്ലെന്നും ബേബി വ്യക്തമാക്കി.
പിന്നീടു വടിയുപയോഗിച്ചു ക്യാബിന്റെ ചെറിയ ജനവാതിലിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ച് ഇതുവഴി നിഷാം അകത്തുകയറുകയായിരുന്നു. ചന്ദ്രബോസിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. പൊട്ടിവീണ ചില്ലുകൊണ്ടു കുത്തിവരയ്ക്കുന്നതും കണ്ടു. കയറിയ അതേ വഴിയിലൂടെ തന്നെ പുറത്തേക്കിറങ്ങിയ നിഷാം തോക്കെടുത്തു വരാമെന്നു പറഞ്ഞു കാറിനടുത്തേക്കു നീങ്ങി. താനും അനൂപും ചേര്‍ന്നു ചന്ദ്രബോസിനോടു വേഗം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.
വാതിലിലൂടെ ചന്ദ്രബോസ് പുറത്തിറങ്ങുന്നതു കണ്ട നിഷാം പിടിക്കെടാ അവനെയെന്നു വിളിച്ചു പറഞ്ഞു. ഇതോടെ ചന്ദ്രബോസ് ഓടി. പിറകെ ഹമ്മര്‍ കാറുമായി വന്നു ചന്ദ്രബോസിനെ ഇടിച്ചിടുകയായിരുന്നുവെന്നു ബേബി പറഞ്ഞു.തുടര്‍ന്ന് ഫൗണ്ടന്റെ പിന്നിലേക്ക് ബോസ് ഊര്‍ന്നുവീഴുകയും ഹമ്മര്‍ കാര്‍ ഫൗണ്ടന്റെ മുകളിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. ഈ സമയം കാറിന്റെ അടിയില്‍ കിടക്കുകയായിരുന്നു ചന്ദ്രബോസ്. പിന്നീട് ആ വഴി വന്ന സെക്യൂരിറ്റി മാനേജര്‍ രഞ്ജിത്തിനോടൊപ്പം പോയി താന്‍ തന്നെയാണ് പേരാമംഗലം പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതെന്നും ബേബി വ്യക്തമാക്കി.
ശേഷം അജീഷും ഹസനാരും കിങ്‌സിലിയും ചേര്‍ന്നാണ് പരിക്കേറ്റ ബോസിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. പൊലീസ് വാഹനത്തില്‍ ഓടിക്കയറിയ ഒന്നാം സാക്ഷി അനൂപിനെ മാദ്ധ്യമങ്ങളും ആളുകളും ചേര്‍ന്ന് ഓടിക്കുന്നതും അടിക്കുന്നതും കണ്ടോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് തനിക്ക് അങ്ങനെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബേബിയുടെ മറുപടി.
സാക്ഷി വിസ്താരം നാളെയും തുടരും. മരിച്ച ചന്ദ്രബോസിന്റെ അമ്മയും ഭാര്യയും വിസ്താരം കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. സഹോദരന്മാര്‍ക്കും ബന്ധുവിനും നിഷാമുമായി സംസാരിക്കാന്‍ അനുവാദം വേണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്റെ അഭിപ്രായമനുസരിച്ചു സഹോദരന്മാരായ നിസാര്‍, നസീര്‍ എന്നിവര്‍ക്കു മാത്രം സംസാരിക്കാന്‍ കോടതി അനുമതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha