മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങിനടന്നു പണം കവരുന്ന സംഘം പിടിയിലായി

മോഷ്ടിച്ചെടുത്ത ബൈക്കില്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങിനടന്നു പണം കവരുന്ന സംഘത്തിലെ അംഗങ്ങളായ മൂന്നുപേരേയും ഒരു കുട്ടിയേയും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര മുണ്ടന്‍ചിറയില്‍ വിജയഭവനത്തില്‍ കുക്കു എന്നു വിളിക്കുന്ന വിനയ്പിള്ള (18), പെരിനാട് ഇടവട്ടത്തു എബനൈസര്‍ ഹൗസില്‍ ചിങ്ങിവങ്ങി എന്നുവിളിക്കുന്ന സനു ജോസഫ്(20) പെരിനാട് ചെറുമൂട്ടില്‍ ബംഗ്ലാവില്‍ ശബരി എന്നു വിളിക്കുന്ന ആകാശ് മോഹന്‍ (18), എന്നിവരാണ് അറസ്റ്റിലായത്. ഈ സംഘത്തിലെ അംഗങ്ങളായ മറ്റു രണ്ടുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതപ്പെടുത്തി.
കഴിഞ്ഞ ഒക്‌ടോബര്‍ 18നു പുലര്‍ച്ചെ രണ്ടിനു കൊച്ചുപിലാംമൂട് ജങ്ഷനു സമീപം മോഷ്ടിച്ചെടുത്ത രണ്ടു മോട്ടോര്‍ സൈക്കിളുകളിലായിവന്ന സംഘാംഗങ്ങള്‍ കൊച്ചിലാംമൂട് ജംഗ്ഷനില്‍ കേടായി നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെ െ്രെഡവര്‍ കന്യാകുമാരി സ്വദേശിയായ ജഗനെ ലോറി തള്ളി സറ്റ്ാര്‍ട്ടാന്‍ സഹായിക്കാമെന്നു പറഞ്ഞു സമീപച്ചശേഷം നാലായിരം രൂപയും എ.ടി.എം. കാര്‍ഡും അടങ്ങിയ പേഴ്‌സ് കവര്‍ന്നു. നഗരത്തിലെ നിരീക്ഷണ ക്യാമറകളുടെയും മറ്റും സഹായത്താല്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. ആന്റിതെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ കൊല്ലം അസി. പോലീസ് കമ്മിഷണര്‍ എം.എസ്. സന്തോഷിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് എസ്.ഐ. ആര്‍. രാജേഷ്‌കുമാര്‍, എസ്.ഐ. കെ.പി. രാജന്‍ലാല്‍, എ.എസ്.ഐമാരായ അശോക്കുമാര്‍, ജോസ്പ്രകാശ്, എസ്.സി.പി.ഒമാരായ അനന്‍ബാബു, രാജ്‌മോഹന്‍, സി.പി.ഒമാരായ ഹരിലാല്‍, പ്രമോദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുടുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha