ഫേസ്ബുക്കിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സൈബര്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ മലയാളി

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സൈബര്‍ ലോകത്തിന്റെ അഭിനന്ദനം നേടിയിരിക്കുകയാണ് തൊടുപുഴ സ്വദേശിയായ ടോം ജോര്‍ജ്. മൂന്നാം തവണയാണ് ടോം ഫേസ്ബുക്കിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് പ്രശംസ നേടുന്നത്.
ഉപയോക്താവിന്റെ അനുവാദമില്ലാതെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന തെറ്റാണ് ടോം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തെറ്റ് അംഗീകരിച്ച ഫെയ്‌സ്ബുക്ക് ഇതിന് ടോമിന് 4.28 ലക്ഷം രൂപ പാരിതോഷികമായി നല്‍കി. തുടര്‍ന്ന് ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ സുരക്ഷാ തകരാറും ടോം ചൂണ്ടിക്കാട്ടി. തെറ്റ് സമ്മതിച്ച ഫേസ്ബുക്ക് അപ്പോള്‍ 60,000 രൂപ സമ്മാനവും നല്‍കി.
ഫേസ്ബുക്കില്‍ നിന്ന് മറ്റു സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ ഫേസ്ബുക്ക് അത് ചൂണ്ടിക്കാണിക്കുക പതിവാണ്. വൈറസ് ഉണ്ടെന്നോ ഹാക്ക് ഭീഷണിയുണ്ടെന്നോ ഉള്ള മുന്നറിയിപ്പാണ് ഫേസ്ബുക്ക് നല്‍കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരം ലിങ്കുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക്കിന്റെ ഈ മുന്നറിയിപ്പ് ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന തകരാറാണ് രണ്ടാം തവണ ടോം റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെ ബഗ് ബൗണ്ടിയിലേക്കാണ് തെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരുമാസം മുന്‍പ് വരെ നമ്മള്‍ ഷെയര്‍ ചെയ്യാറുള്ള ലിങ്കുകള്‍ ഫേസ്ബുക്ക് വിലയിരുത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ഫേസ്ബുക്ക് ലിങ്കുകളെ വിലയിരുത്താനും തുടങ്ങിയിരിക്കുന്നു. ഇതിന് പിന്നിലും ഈ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി തന്നെ. 30,000 രൂപയാണ് ഈ തെറ്റ് ചൂണ്ടിക്കാട്ടിയതിന് ടോമിന് പാരിതോഷികമായി ലഭിച്ചത്. ഫേസ്ബുക്കിനെ പ്രായോഗിക ബുദ്ധിയോടെ വീക്ഷിക്കുന്ന ടോം ഫേസ്ബുക്കിന്റെ തെറ്റ് തിരുത്തലിലാണ് ശ്രദ്ധ തിരിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ടോം ആപ്ലിക്കേഷന്‍ നിര്‍മാണത്തിലും വെബ്‌സൈറ്റ് നിര്‍മാണത്തിലും മുന്‍പന്തിയിലാണ്.
എഡിഎസ് എന്ന പുതിയൊരു ആപ്ലിക്കേഷന്റെ നിര്‍മ്മാണത്തിലാണ് ടോം ജോര്‍ജ്. ഫേസ്ബുക്കിന്റെ എപിഐ സൗകര്യം പ്രയോജനപ്പെടുത്തിയാണ് ടോം തന്റെ ആപ്ലിക്കേഷന്‍ നിര്‍മ്മാണം നടത്തുന്നത്. ഓഫ്‌ലൈന്‍ ആയിരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ആരെങ്കിലും മെസ്സേജ് അയച്ചാല്‍, പത്ത് മിനിട്ട് കഴിഞ്ഞിട്ടും ഓണ്‍ലൈന്‍ ആയില്ലെങ്കില്‍ ഓട്ടോമാറ്റിക്കലി അക്കൗണ്ടില്‍ നിന്ന് മെസ്സേജ് അയച്ച ആള്‍ക്ക് \' ഹായ്, താങ്സ് ഫൊര്‍ ഗെറ്റിംഗ് ഇന്‍ ടച്ച്, ഐ ആം നോട്ട് അവലൈബിള്‍ റ്റു ചാറ്റ് റ്റൈറ്റ് നൗ ബട്ട് ഐ വില്‍ ഗെറ്റ് ബാക്ക് റ്റു യൂ ആസ് സൂണ്‍ ആസ് ഐ കാന്‍\' എന്ന മറുപടി ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണിത്. ടോം ജോര്‍ജിന്റെ അക്കൗണ്ടില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.
എല്ലാവരുടെ അക്കൗണ്ടിലും ഈ സൗകര്യം ലഭ്യമാക്കത്തക്ക രീതിയില്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടോമിപ്പോള്‍. തൊടുപുഴ നെയ്യശ്ശേരി പാടത്തില്‍ കൃഷിക്കാരനായ ജോര്‍ജ് തോമസിന്റേയും മേരിയുടേയും മകനാണ് ടോം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha