ഒന്നും വിശ്വസിക്കാനാവാതെ ബന്ധുക്കള്‍… ശില്‍പയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട്

കരമനയാറ്റില്‍ മുങ്ങി മരിച്ച സീരിയല്‍ നടി ശില്‍പ ഷാജിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലിസീന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട്. കൊലപാതകമാണെന്ന ശില്‍പ്പയുടെ മാതാപിതാക്കളുടെ വാദം തള്ളുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവിലാണ് അന്തിമ നിഗമനത്തിലെത്തിയതെന്നാണ് പൊലീസിന്റെ വാദം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങി മരണമാണെന്ന് സ്ഥരീകരിച്ചിരുന്നു.
എന്നാല്‍ ശില്‍പയുടെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ചതോടെയാണ് ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയയ്ക്ക് വിടാന്‍ പൊലീസ് തീരുമാനിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ നായികയായിരുന്ന ശില്പയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആക്ഷേപവും ഉയര്‍ന്നിരുന്നു.
സെക്‌സ് റാക്കറ്റുമായി ശില്പയുടെ മരണത്തിന് ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ് ഷാജി പൊലീസിന് മൊഴി നല്‍കിയിട്ടും ലിജിന്‍ എന്ന യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ കേസ് ഒതുക്കാനാണ് ശ്രമം നടക്കുന്നത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. നിലവില്‍ കാമുകനായ ലിജിന്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലിജിനൊപ്പം സംഭവ സ്ഥലത്തുണ്ടായിരുന്ന ശില്പയുടെ കൂട്ടൂകാരിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുമില്ല.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ആന്തരികാവയങ്ങള്‍ പരിശോധിച്ചതിലും ലഭിച്ചത്. ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനയും മുങ്ങി മരണമെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം ലിജിന്‍ മാത്രമല്ല ശില്‍പയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയ കൂട്ടുകാരിക്കും ഇതില്‍ പങ്കുണ്ടെന്നാണ് ശില്‍പയുടെ മാതാപിതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.
കാട്ടാക്കട സ്വദേശിയായ യുവാവിനൊപ്പം മുമ്പ് ശില്പ ഡാന്‍സ് ട്രൂപ്പില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് ശില്പയെ ഈ യുവാവ് വശീകരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ശില്‍പ അഭിനയിക്കാന്‍ പോകുന്നതും ഗാനമേളകളില്‍ പങ്കെടുക്കാന്‍ പോകുന്നതും ലിജിന് താല്‍പര്യം ഇല്ലായിരുന്നു. സംഭവ ദിവസം ശില്‍പയും ലിജിനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ലിജിന്‍ ശില്‍പയെ അടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കരമനയാറ്റില്‍ ശില്‍പ ചാടിയത്. എന്നാല്‍ ഇതു കണ്ടു നിന്ന ലിജിനും കൂട്ടുകാരിയും ശില്‍പയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. നാട്ടുകാരോട് പോലും ഇക്കാര്യം പറഞ്ഞില്ല. ഇതാണ് മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha