തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട പരസ്യപ്രചാരണം അവസാനിച്ചു

അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് അവസാനമായി. നവംബര്‍ അഞ്ചിനു തെരഞ്ഞെടുപ്പു നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിച്ചത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷമാക്കി.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. രണ്ടാം ഘട്ടത്തില്‍ 19,328 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തു കളില്‍ 16, 681ഉം നഗരമേഖലയില്‍ 2,647ഉം വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. 1.4 കോടി വോട്ടര്‍ മാര്‍ വിധിയെഴുതും.
ജില്ലാ കേന്ദ്രങ്ങളിലും ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിലും ഇടതു-വലതു-ബിജെപി പ്രവര്‍ത്തകര്‍ അവസാന മണിക്കൂറില്‍ പ്രചാരണം കൊഴുപ്പിച്ചു. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായി ഉത്സവച്ഛായയിലാണു പ്രചാരണം സമാപിച്ചത്. കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്താമെന്ന വിലയിരുത്തലില്‍ യുഡിഎഫും കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ മറികടക്കാമെന്ന കണക്കുകൂട്ടലില്‍ എല്‍ഡിഎഫും മികച്ച നേട്ടം ഇത്തവണ കൈപ്പിടിയിലാക്കാമെന്നു ബിജെപിയും വിശ്വാസത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha