സംസ്ഥാനത്തെ ആദ്യത്തെ മൃഗ ആംബുലന്‍സ് ബത്തേരിയില്‍

മൃഗങ്ങള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ ആംബുലന്‍സ് (ആനിമല്‍ ആംബുലന്‍സ്) ബത്തേരിയിലെത്തി. എലിഫന്റ് സ്‌ക്വാഡിനാണ് വാഹനം അനുവദിച്ചത്. കാട്ടാനപ്രതിരോധത്തിനാണ് പ്രധാനമായും വാഹനം ഉപയോഗിക്കുക.
കുങ്കിയാനകളെ കാട്ടാനകളുള്ള സ്ഥലത്തെത്തിക്കുക, മയക്കുവെടിവെച്ചുവീഴ്ത്തിയ ആനകളെയോ മൃഗങ്ങളെയോ മറ്റു സ്ഥലത്തെത്തിക്കുക തുടങ്ങിയവയ്ക്കാണ് വാഹനം ഉപയോഗിക്കുക.
പരിക്കുപറ്റിയ മൃഗങ്ങളെ എളുപ്പത്തില്‍ കയറ്റാനുള്ള സജ്ജീകരണങ്ങളും വാഹനത്തിലുണ്ട്. പാലക്കാട്ടുനിന്ന് ഞായറാഴ്ചയാണ് വാഹനം ബത്തേരിയിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha