എം.വി. രാഘവന് സ്മൃതിമണ്ഡപം ഒരുങ്ങി; ഉദ്ഘാടനം ഒമ്പതിന്

പയ്യാമ്പലത്ത് എം.വി.രാഘവന് സ്മൃതി മണ്ഡപം ഒരുങ്ങി. എം.വി.ആറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ നവംബര്‍ ഒമ്പതിന് ഒമ്പതുമണിക്ക് സ്മൃതിമണ്ഡപം ഉദ്ഘാടനം പാട്യം രാജന്‍ നിര്‍വഹിക്കും. തുടര്‍ന്ന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.
10 മണിക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ എം.വി.ആര്‍. ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും സി.എം.പി. ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha