പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച അലമാര കുത്തിത്തുറന്ന് 93 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു.

എരഞ്ഞോളിപ്പാലത്തിന് സമീപത്തെ വീട്ടില്‍നിന്ന് അലമാര കുത്തിത്തുറന്ന് 93 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിലെ അലമാര കുത്തിത്തുറന്നാണ് മോഷണം.
അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ഏഴ് മാല, 19 വള, ബ്രേസ്ലറ്റ്, ഫിങ്കര്‍സെറ്റ് എന്നിവയും അലമാരയിലുണ്ടായിരുന്ന 600 രൂപയുമാണ് മോഷണംപോയത്.
രണ്ട് ചെറിയ വളകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ബാഗിലുണ്ടായിരുന്ന മുക്കുപണ്ടങ്ങള്‍ എടുത്തിട്ടില്ല. സെയിം എന്നുപേരുള്ള വീട്ടില്‍ രണ്ടുദിവസമായി ആളുണ്ടായിരുന്നില്ല.
ഉടമ സീനത്തും മക്കളും തറവാടുവീടായ മീത്തലെപ്പീടികയില്‍ പോയിരുന്നു. ഭര്‍ത്താവ് ലത്തീഫിന് സൗദിയില്‍ ബിസിനസ്സാണ്. പെരിങ്ങാടിയിലെ സിയാദുമായി സീനത്തിന്റെ മകള്‍ ലസ്‌നയുടെ വിവാഹം ആഗസ്ത് 13നാണ് കഴിഞ്ഞത്.
ലസ്‌നയുടെ ആഭരണങ്ങളാണ് മോഷണംപോയത്. തലശ്ശേരി ഡിവൈ.എസ്.പി. സാജു പോള്‍, സി.ഐ. വി.കെ.വിശ്വംഭരന്‍, വിരലടയാളവിദഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി. 65 പവന്‍ സ്വര്‍ണം മോഷണംപോയതായാണ് പോലീസിന്റെ നിഗമനം. തലശ്ശേരി പോലീസ് കേസെടുത് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha