അഡ്വ. ബേസില്‍ അട്ടിപ്പേറ്റി അന്തരിച്ചു

പൊതുതാത്പര്യ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി (എ.ജി. ബേസില്‍ 58) അന്തരിച്ചു.
അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാനായി കാലടി സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ പദവിയില്‍ നിന്നും സ്വമേധയാ വിരമിക്കുകയായിരുന്നു. പൊതു താത്പര്യമുള്ള കാര്യങ്ങളില്‍ ഫീസ് പോലും വാങ്ങാതെയാണ് പലപ്പോഴും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
2011-ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കകള്‍ മുതല്‍ തെരുവുനായ് ശല്യം വരെ ഒട്ടേറെ പൊതുതാത്പര്യ വിഷയങ്ങളില്‍ ഇടപെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
കാലടി സര്‍വകലാശാലയിലെത്തുംമുമ്പ് എം.ജി. സര്‍വകലാശാലയിലും ജോലി ചെയ്തിട്ടുണ്ട്. ഹാര്‍ട്ട് അറ്റാക്കാണ് മരണ കാരണം. മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്തു.
നായരമ്പലം അട്ടിപ്പേറ്റി കുടുംബാംഗമാണ്. പരേതരായ ജോര്‍ജിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: റോസി അറയ്ക്കല്‍. മകള്‍: ഗ്ലിറ്റി (നഴ്‌സിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് വാടേല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha