തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് സമാപനമായി. നാളെ വോട്ടെടുപ്പ്.

ഇന്നലെ പത്തനംതിട്ടയില്‍ നടന്ന കൊട്ടിക്കലാശത്തിനിടെ മഹാത്മാഗാന്ധി പ്രതിമയുടെ കണ്ണട പ്രവര്‍ത്തകരുടെ ആവേശത്തില്‍ തകര്‍ന്നു. ഒപ്പം മറ്റൊരുപ്രവര്‍ത്തകന്‍ പ്രതിമയുടെ കാലില്‍ പിടിച്ച് വലിക്കുന്നതും കാണാം. നാടും നഗരവും ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശത്തിന് അവസാനം കുറിച്ചു. നാളെയാണ് അടുത്തഘട്ടം വോട്ടിംഗ് നടക്കുന്നത്. മുഖ്യന്റെയും ധനമന്ത്രി, കുഞ്ഞാലിക്കുട്ടി തുടങ്ങി നിലവിലെ പ്രമുഖരുടെ എല്ലാം മണ്ഡലങ്ങളും കൂടി ഉള്‍പ്പെടുന്ന ഇടങ്ങളിലെ വിധിയെഴുത്താണ് നാളെ നടക്കുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി 1,40,08,026 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇടത്, വലത്, ബി.ജെ.പി മുന്നണികള്‍ വാശിയോടെ രംഗത്ത് നില്‍ക്കുന്ന വോട്ടെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ 77.83ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഏഴു ജില്ലകളിലും പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടുമുടി കയറിയെങ്കിലും എങ്ങും സംഘര്‍ഷമുണ്ടായില്ല. കോണ്‍ഗ്രസ് ലീഗ് പോര് രൂക്ഷമായ മലപ്പുറത്ത് പല പഞ്ചായത്തുകളിലും കൊട്ടിക്കലാശം പൊലീസ് നിരോധിച്ചിരുന്നു. കേന്ദ്രീകൃത കൊട്ടിക്കലാശം അനുവദിച്ചതുമില്ല. റാലികള്‍ ടൗണുകളിലേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ മലപ്പുറം നഗരത്തിലടക്കം ചിലയിടത്ത് ഇത് ലംഘിക്കപ്പെട്ടു. ജില്ലയില്‍ 335 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും തിരൂര്‍, താനൂര്‍ തീരദേശ പ്രദേശങ്ങളിലുമാണ് കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്.
വാശിയേറിയ സൗഹ്യദ മത്സരം നടക്കുന്ന അരീക്കോട്, മഞ്ചേരി, വാഴക്കാട്, വേങ്ങര, തിരൂരങ്ങാടി, കോട്ടയ്ക്കല്‍, കല്‍പ്പകഞ്ചേരി, പരപ്പനങ്ങാടി, പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ് തുടങ്ങിയ മേഖലകളെയും പ്രശ്‌നബാധിത പ്രദേശങ്ങളായാണ് കണക്കാക്കുന്നത്.
തൃശൂരില്‍ വിവിധ കേന്ദ്രങ്ങളിലും കോര്‍പറേഷന്‍ ഓഫീസിനു മുന്നിലുമായിരുന്നു കൊട്ടിക്കലാശം. പൊതുവേ സമാധാനപരമായിരുന്നു. പീലിക്കാവടിയും നാസിക് ഡോളും മറ്റും ബി.ജെ.പിയുടെ കൊട്ടിക്കലാശത്തെ വര്‍ണാഭമാക്കി. അവസാന വട്ട ഒരുക്കങ്ങളിലാണ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha