കഴക്കൂട്ടത്ത് അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും വയറിനും കഴുത്തിനും വെട്ടേറ്റ ജയപ്രകാശിനെ ഗുരുതരമായ നിലയില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാലത്ത് ഒരു കാറില്‍ വന്നിറങ്ങിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സി.ഐ.ടി.യു. ഓഫീസിലെത്തിയ ഇവര്‍ ജയപ്രകാശുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇതില്‍ ഒരാള്‍ വടിവാള്‍ കൊണ്ട് ജയപ്രകാശിനെ തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേര്‍ക്ക് വെട്ടേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha