സിപിഎമ്മിന്റെ കാര്യം അറിയില്ല… മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ ശ്രമിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍; താത്കാലിക ലാഭത്തിന് ശ്രമിച്ചച്ചോഴാണ് അടിപതറിയത്

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ. ശ്രമിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതായും കാനം പറഞ്ഞു.
അതേസമയം, സിപിഎം മാണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയും ഒരിക്കല്‍ പറഞ്ഞിരുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ലീഗുമായി ഒരു രാഷ്ട്രീയബന്ധത്തിനുമില്ലെന്നും താത്കാലിക ലാഭത്തിന് ശ്രമിച്ചച്ചോഴാണ് എല്‍.ഡി.എഫിന് അടിതെറ്റിയിട്ടുള്ളതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എം മാണി ഇടതുമുന്നണിയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിന് ഇടനിലനിന്നതും ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയതും താനാണെന്നും വെളിപ്പെടുത്തിക്കൊണ്ട് പി.സി ജോര്‍ജ് ഇന്നലെ രംഗത്തെത്തിയിരുന്നു. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കമെന്നും ഇതിനെ നേരിടാന്‍ മുഖ്യമന്ത്രി കൊണ്ടുവന്നാണ് ബാര്‍ കോഴ ആരോപണമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha