ജലസമാധി എന്ന കൊലപാതക തന്ത്രം

സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ ഉള്‍പ്പെട്ട വൈദികന്റെ മരണത്തിലും ദുരൂഹതയുളളതായി കണ്ടെത്തല്‍. സ്വാമി മരിച്ചു ഒരു വര്‍ഷത്തിനുശേഷം പമ്പയാറ്റിലാണ് ഏഴാം പ്രതിയായ ഫാദര്‍ കെ.വി. വര്‍ക്കി മുങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ മരണവും സംശയാസ്പദമായ സാഹചര്യത്തിലായിരുന്നു. തന്റെ മരണം അടുത്തതായി ഫാദര്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വര്‍ക്കല സ്വദേശിയായ വി. രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമച്ച കേസിലെ ഏഴാം പ്രതിയായിരുന്നു ഫാദര്‍.കെ.വി.വര്‍ക്കി. 1992 ഡിസംബറിലാണ് വി.രാധാകൃഷ്ണനെ തട്ടിക്കൊണ്ടു പോയത്. ശിവഗിരിയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പ്രതിയോഗി എന്ന പേരില്‍ പുസ്തകം എഴുതിയതാണ് വധശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും കാരണമായതെന്നാണ് രാധാകൃഷ്‌ന്റെ പരാതി.
കളമശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രഞ്ച് എട്ടുപേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്. പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2007 മേയ് 30ന് കെത്തിയപ്പോഴ്ക്കും കേസിലെ പ്രതികളായ സ്വാമി ശാശ്വതീകാനന്ദയും ഫാദര്‍ വര്‍ക്കി കറുകയിലും മുങ്ങിമരിച്ചിരുന്നു. സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് കേസ് തീര്‍പ്പായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha