സ്വാമിയെ കൊന്നതിങ്ങനെ... ശാശ്വതീകാനന്ദയ്ക്ക് നല്‍കിയ പാലില്‍ വിഷം കലര്‍ത്തി അര്‍ദ്ധ ബോധാവസ്ഥയിലായപ്പോള്‍ പുഴയില്‍ എറിഞ്ഞു

സ്വാമി ശാശ്വതീകാനന്ദയെ കൊന്നതെങ്ങനെയാണെന്ന് ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് പത്രസമ്മേളനത്തില്‍ വിവരിച്ചു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കത്ത് ലഭിച്ചിരുന്നു. ശാശ്വതീകാനന്ദയുടെ ദുരൂഹമരണവും സ്വാമി പ്രീതാത്മാനന്ദയുടെ ദുരൂഹ തിരോധാനത്തിലും വെള്ളാപ്പള്ളി നടേശന്റെ പങ്ക് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
സുക്ഷ്മാനന്ദയെ ശിവഗിരി മഠാധിപതിയാക്കി ശിവഗിരി മഠം പിടിച്ചെടുക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളില്‍ സൂക്ഷ്മാനന്ദയ്ക്ക് ശാശ്വതീകാനന്ദയോട് വ്യക്തി വിരോധം ഉണ്ടായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് ശാശ്വതീകാനനന്ദയുടേത്.
കത്തില്‍ പറയുന്നത് ഇപ്രകാരമാണ്: \'\'അദൈ്വത ആശ്രമത്തിലെ ബുക്സ്റ്റാളിന്റെ ഉദ്ഘാടന ദിവസം സ്വാമി സൂക്ഷ്മാനന്ദ ആസൂത്രണം ചെയ്തതാണ് കൊലപാതകം. ശാശ്വതീകാനന്ദയും സൂക്ഷ്മാനന്ദയും സഹായിയും കാറിലാണ് തിരുവനന്തപുരത്തുനിന്ന് ആലുവ ആശ്രമത്തില്‍ എത്തിയത്. ശാശ്വതീകാനന്ദയ്ക്ക് പാലും ഓട്‌സും കൊടുത്ത ജയന്തന്‍ ശാന്തി അറിയാതെ സൂക്ഷ്മാനന്ദ അതില്‍ ഷുഗറിനുള്ള ഗുളിക പൊടിച്ചുചേര്‍ത്തു. ഇതു കഴിച്ച ശാശ്വതീകാനന്ദ അസ്വസ്തതമൂലം ആശ്രമപരിസരത്ത് കുറച്ചുനേരം നടന്നു. ക്ഷീണം കൂടിവന്നപ്പോള്‍ മുറിയില്‍ വിശ്രമിക്കാനായി കിടന്നു. തളര്‍ന്ന് സംസാരിക്കാനാകാത്ത അവസ്ഥയിലായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ സൂക്ഷ്മാനന്ദ ഒരു ഇന്‍സുലിന്‍ കുത്തിവച്ചു.
പ്രാര്‍ത്ഥന നടക്കുന്ന സമയം പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയന്‍ അര്‍ധബോധാവസ്ഥയിലായിരുന്ന ശാശ്വതീകാനന്ദയെ കക്ഷത്തിലൂടെ കൈയിട്ട് നടത്തി മുറിയുടെ പിന്‍ഭാഗത്ത് വടക്കുവശത്തുള്ള വാതിലിലൂടെ പുറത്തേക്കിറക്കി. ആശ്രമത്തിന് കിഴക്കുവശത്ത് സന്യാസിമാര്‍ക്കായി മാത്രമുള്ള കടവിലൂടെ പുഴയില്‍ ഇറക്കിയശേഷം മോതിരവും വസ്ത്രങ്ങളും ഊരിമാറ്റി വെള്ളത്തില്‍ മുക്കിപ്പിടിച്ചു. സഹായി സാബു, അനുയായി സുഭാഷ് എന്നിവരുടെ സഹായവും ഇതിനുണ്ട്\'\' എന്നും കത്തില്‍ പറയുന്നതായി ബിജു രമേശ് പറഞ്ഞു.
മരണം ഉറപ്പാക്കിയശേഷം സ്വാമി കുളിക്കാനിറങ്ങിയിട്ട് പൊങ്ങിവന്നില്ല എന്ന് സാബുവിനെക്കൊണ്ട് പറയിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം പാടില്ലെന്ന് പറഞ്ഞത് സൂക്ഷ്മാനന്ദയാണ്. അന്നേദിവസം പുഴയില്‍ വേനല്‍ക്കാലത്തുള്ള നിരപ്പില്‍ നല്ല തെളിഞ്ഞ വെള്ളമാണുണ്ടായിരുന്നത്. അവശനിലയില്‍ ശാശ്വതീകാനന്ദയെ പുഴയില്‍ മുക്കാന്‍ കൊണ്ടുപോകുന്നതിനിടെ പ്രിയന്റെ പിടിവിട്ട് വീണപ്പോള്‍ കല്ലില്‍ നെറ്റി അടിച്ച് പൊട്ടി ഉണ്ടായതാണ് ശാശ്വതീകാനന്ദയുടെ നെറ്റിയിലെ മുറിവ് എന്നും കത്തില്‍ പറയുന്നതായി ബിജു രമേശ് പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നടന്നാലും അതുമായി സഹകരിക്കുമെന്നു ബിജുരമേശ് വ്യക്തമാക്കി. സത്യം പുറത്ത് വരുന്നതിനുവേണ്ടി സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha