വധഭീഷണി; വെള്ളാപ്പള്ളിയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ശോഭാ സുരേന്ദ്രന്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടാണ് ശോഭാ സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പോസ്റ്റുചെയ്തിട്ടുള്ള കത്തിലൂടെ വെള്ളാപ്പള്ളിയ്ക്കും മകനും വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
തന്നെയും മകനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കത്ത് ലഭിച്ചതായി വെള്ളാപ്പള്ളി തന്നെയാണ് വ്യക്തമാക്കിയത്. കത്ത് പോലീസിന് കൈമാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ നിലപാടില്‍ നിന്നും മാറുന്നതായി പരസ്യ പ്രസ്താവന നടത്തണമെന്നാണ് കത്തിലെ ആവശ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha