കേരള ഹൗസില്‍ റെയ്ഡ് നടത്താന്‍ പൊലീസിന് അധികാരമില്ല, നടപടി ചട്ടവിരുദ്ധമെന്ന് ഡല്‍ഹി സര്‍ക്കാര്‍

കേരള ഹൗസില്‍ പൊലീസ് കയറിയത് അനുമതി ഇല്ലാതെയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍. പൊലീസിന്റെ നടപടി ചട്ടവിരുദ്ധമാണ്. കന്റീനില്‍ പരിശോധന നടത്തുന്നതിനുള്ള അധികാരം പൊലീസിനില്ലെന്നും കേരള ഹൗസില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു. മൃഗസംരക്ഷണ വകുപ്പാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ആദ്യ പരിശോധനയില്‍ തന്നെ ബീഫല്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ ധാര്‍മികമല്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ തുടര്‍ന്നു പറഞ്ഞു.
പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. കേരള ഹൗസിലെ സമൃദ്ധി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരില്‍ വിളമ്പുന്നതു പശുവിറച്ചി ആണെന്നു പരാതിപ്പെട്ടത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിക്കാരനായ ഹിന്ദു സേന പ്രവര്‍ത്തകന്‍ വിഷ്ണു ഗുപ്തയെ അറസ്റ്റു ചെയ്തിരുന്നു.
ബീഫ് റെയ്ഡ് വിവാദമായതിനെ തുടര്‍ന്ന് നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തയച്ചിരുന്നു. സംസ്ഥാന ഗസ്റ്റ് ഹൗസുകളില്‍ പരിശോധന നടത്താന്‍ ഡല്‍ഹി പൊലീസിന് അധികാരമില്ലെന്നും നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉമ്മന്‍ ചാണ്ടി കത്തയച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha