ജേക്കബ് തോമസിന് സെന്‍കുമാറിന്റെ മറുപടി, 1968ലെ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങളുടെ പ്രസക്ത ഭാഗമാണ് പോസ്റ്റു ചെയ്തിരിക്കുന്നത്

ചീഫ് സെക്രട്ടറി ജിജി തോംസണ് കത്തയച്ച എഡിജിപി ജേക്കബ് തോമസിന് പരോക്ഷ മറുപടിയുമായി കേരള പോലീസ് മേധാവി ഡിജിപി ടി പി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 1968ലെ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങളുടെ പ്രസക്ത ഭാഗമാണ് സെന്‍കുമാര്‍ കേരള പോലീസ് മേധാവിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെയുള്ള പരാമര്‍ശങ്ങളുടെ പേരിലാണ് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ നോട്ടീസ് കൈപറ്റിയ ജേക്കബ് തോമസ് തനിയ്‌ക്കെതിരെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത എന്നന്വേഷിച്ച് ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. ഇതിന് അന്വേഷണ കമ്മിഷന്‍ രൂപീകരിക്കുമ്പോള്‍ തെളിവു നല്‍കാമെന്ന് ചീഫ് സെക്രട്ടറി മറുപടിയും നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ സംസ്ഥാനത്തെ ക്രമസമാാധാന ചുമതലയുള്ള ടി പി സെന്‍കുമാര്‍ സര്‍വ്വീസ് ചട്ടത്തിന്റെ കോപ്പി പോസ്റ്റു ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവരുടെ നയങ്ങള്‍ക്കോ എതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സെന്‍കുമാറിന്റെ പോസ്റ്റില്‍ ജേക്കബ് തോമസിനെ അനുകൂലിച്ചും പോലീസ് മേധാവിയെ വിമര്‍ശിച്ചുമുള്ള കമന്റുകളാണ് കൂടുതല്‍.
അഗ്‌നിശമന മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെ തുടര്‍ന്ന് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ആദ്യ നോട്ടീസ്. ചട്ടം പാലിക്കാതെ നിര്‍മിച്ച 77 ഫ് ളാറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ പേരിലാണ് തന്നെ അഗ്‌നിശമന മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതെന്നു പറഞ്ഞ ജേക്കബ് തോമസ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫ് ളാറ്റ് ഉടമകളുടെ യോഗം വിളിച്ചെന്നും വെളിപ്പെടുത്തി. ഇതിനുള്ള നോട്ടീസ് നിലനില്‍ക്കേ ബാര്‍കോഴക്കേസില്‍ മന്ത്രി കെ എം മാണിയ്ക്ക് എതിരായ വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്തതാണ് രണ്ടാമത്തെ നോട്ടീസ് നല്‍കാന്‍ കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha