തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഏഴു ജില്ലകളിലായി നടക്കുന്ന അവസാനഘട്ട തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ് തുടങ്ങി.. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു തെരഞ്ഞെടുപ്പ്. 12,651 വാര്‍ഡുകളിലായി 44,388 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണു തെരഞ്ഞെടുപ്പ്. വൈകുന്നേരം അഞ്ചിനു ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ടു ചെയ്യാന്‍ അവസരം നല്‍കും.
രണ്ടാംഘട്ടത്തില്‍ 1,39,97,529 വോട്ടര്‍മാരില്‍ പുരുഷന്‍മാരെ അപേക്ഷിച്ചു സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ഏഴു ജില്ലകളിലായി 86,08,540 സ്ത്രീ വോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാരുടെ എണ്ണം 53,89,079 മാത്രം. ഇതില്‍ മലപ്പുറത്താണു കൂടുതല്‍ വോട്ടര്‍മാരുള്ളത്. ഇവിടെ 29,05103 പേര്‍ക്കാണു സമ്മതിദാനാവകാശമുള്ളത്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha