ചെറിയാന്‍ ഫിലിപ്പിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് ഡിജിപിയും പുലിവാലു പിടിച്ചു

ഫേസ്ബുക്കില്‍ വീണ കഴുതയാണ് താനെന്നു പോസ്റ്റിട്ട ചെറിയാന്‍ ഫിലിപ്പിനു പിന്നാലെ ഡിജിപി ടി.പി സെന്‍കുമാറും ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പുലിവാലു പിടിച്ചു. ജേക്കബ് തോമസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ വിമര്‍ശനങ്ങളുടെ തെറിമഴ. പരസ്യ പ്രസ്താവനയുടെ പേരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലെ പോരു മൂര്‍ച്ഛിക്കുമ്പോള്‍ അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം (1968) ഡിജിപി: ടി.പി. സെന്‍കുമാര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്കിലിട്ടത് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായി. സ്‌റ്റേറ്റ് പൊലീസ് ചീഫ് എന്ന പേരിലെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇതു പോസ്റ്റ് ചെയ്തതിനു പിന്നാലെ പെരുമഴ പോലെ ഡിജിപി: ജേക്കബ് തോമസിനെ അനുകൂലിച്ചും സെന്‍കുമാറിനെ വിമര്‍ശിച്ചും പ്രതികരണങ്ങളായി. ഇതിലൂടെ ജേക്കബ് തോമസിനെ പരോക്ഷമായി വിമര്‍ശിക്കാനാണു സെന്‍കുമാര്‍ ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനത്തിലേറെയും. എന്നാല്‍ സെന്‍കുമാര്‍ പോസ്റ്റുകള്‍ക്കു മറുപടി നല്‍കിയിട്ടില്ല.
നിലവില്‍ ഇപ്പോള്‍ തന്നെ സര്‍ക്കാരില്‍നിന്നു രണ്ടു കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റി നില്‍ക്കുന്ന വ്യക്തിയാണു പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായ ജേക്കബ് തോമസ്. മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്തതിനും അഗ്‌നിശമനസേനാ മേധാവി സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ നടത്തിയ പ്രതികരണത്തിനുമായിരുന്നു നോട്ടീസ്. എന്തടിസ്ഥാനത്തിലാണു നോട്ടീസ് അയച്ചതെന്നും താന്‍ തെറ്റുചെയ്തതിനു തെളിവെന്തെന്നും മറുപടി കത്തിലൂടെ ജേക്കബ് തോമസ് ചൊവ്വാഴ്ച ചീഫ് സെക്രട്ടറിയോടു ചോദിച്ചിരുന്നു. അന്നു രാത്രി ഒന്‍പതിനാണ് അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടത്തിന്റെ ഉത്തരവ് സെന്‍കുമാര്‍ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം എന്തെങ്കിലും പരാമര്‍ശമോ ആരുടെയെങ്കിലും പേരോ സെന്‍കുമാര്‍ പറ!ഞ്ഞില്ല. നേരത്തേ പരസ്യ പ്രസ്താവനയുടെ പേരില്‍ ജേക്കബ് തോമസും സെന്‍കുമാറും കൊമ്പുകോര്‍ത്തിരുന്നു.
സര്‍ക്കാര്‍ നയത്തെയോ സര്‍ക്കാര്‍ നടപടിയെയോ വിമര്‍ശിക്കാന്‍ പാടില്ല, കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന പരാമര്‍ശം അരുത്, കേന്ദ്ര സര്‍ക്കാരും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന പരാമര്‍ശം അരുത് എന്നിവയാണ് ഉത്തരവില്‍ പറയുന്നത്. താങ്കള്‍ക്കില്ലാത്ത ഏതു ചട്ടമാണു ജേക്കബ് തോമസിനു ബാധകമാകുന്നത്, ജേക്കബ് തോമസ് ലംഘിച്ച ചട്ടമേത്, യൂണിഫോമിനു ജനം നല്‍കിയ വില ഇല്ലാതാക്കരുത്, കോടതിവിധി അംഗീകരിക്കുന്നതു ചട്ടലംഘനമാകുന്നത് എങ്ങനെ, അഴിമതി കണ്ടാല്‍ മിണ്ടരുതെന്ന് ഏതു സര്‍വീസ് ചട്ടത്തില്‍ പറയുന്നു എന്നിങ്ങനെയാണു പല പോസ്റ്റും. ചിലര്‍ കോടതിവിധികള്‍ ഉദ്ധരിച്ചും ജേക്കബ് തോമസിനെ പിന്തുണച്ചു. അതേസമയം ചുരുക്കം ചിലര്‍ ജേക്കബ് തോമസും ചട്ടം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നു ചൂണ്ടിക്കാട്ടി.
ജനത്തിന്റെ പ്രതികരണമറിയാനാണു സെന്‍കുമാര്‍ ഇതു പോസ്റ്റ് ചെയ്തതെന്നു വ്യക്തം. നേരത്തേയും വിവാദ വിഷയങ്ങളില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടുക അദ്ദേഹത്തിന്റെ പതിവാണ്. എന്നാല്‍ ഒന്നിനു പുറകെ ഒന്നായി ഇത്രയധികം വിമര്‍ശനം ഏറ്റുവാങ്ങിയ മറ്റൊരു പോസ്റ്റും ആ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലില്ല. നേരത്തേ വിവാദമുയര്‍ന്ന സമയത്തു ജേക്കബ് തോമസിന്റെ പരസ്യ പ്രതികരണം ചട്ടലംഘനമാണെന്നു സെന്‍കുമാര്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha