രാജ്യാന്തര ചലച്ചിത്ര മേള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 9 മുതല്‍

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഒന്‍പതിന് ആരംഭി്ക്കും. ഈ വര്‍ഷം 12,000 ഡെലിഗേറ്റുകള്‍ക്കുവരെ പാസ് നല്‍കാനാണു തീരുമാനം, ഔദ്യോഗിക വെബ്‌സൈറ്റായ WWW.IFFK.IN വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 500 രൂപയാണു് ഫീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു 300 രൂപയ്ക്കു പാസ് ലഭിക്കും, ക്രെഡിറ്റ്. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ ചലാന്‍ ഡൗണ്‍ലോഡ് ചെയ്തു രാജ്യമെമ്പാടുമുള്ള എസ്ബിടി ശാഖകളിലോ ഫീസ് അടയ്ക്കാം.
ഡിസംബര്‍ നാലു മുതല്‍ 11 വരെ തലസ്ഥാനത്തെ 13 വേദികളിലാണു മേള. 180 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിശാഗന്ധിയിലെ 3000 സീറ്റുകളോടുകൂടിയ ശീതീകരിച്ച താത്കാലിക തിയറ്റേര്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ സീറ്റുകള്‍ ഇത്തവണ മേളയ്ക്കു സജ്ജീകരിക്കും. ഡെലിഗേറ്റുകളും അതിഥികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 15,000 പേര്‍ മേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha