തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ കുടുംബത്തോടൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നേടിയ വിജയം ആവര്‍ത്തിക്കും. മറ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളിലല്ല യുഡിഎഫിന്റെ ഐക്യത്തിലും ഒരുമയിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ബാര്‍ കോഴ കേസ് ഒരു വിധത്തിലും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം.മാണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇതടക്കമുള്ള എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha