രണ്ടാംഘട്ട വോട്ടെടുപ്പില്‍ അട്ടിമറി നടന്നതായി തിരഞ്ഞെടുപ്പു കമ്മിഷന്‍, മലപ്പുറത്ത് മുന്നൂറിലധികം കേന്ദ്രങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറില്‍

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ മുന്നൂറിലധികം വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് പോളിംഗിനെ ബാധിച്ചു. ഇത്രയധികം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആസൂത്രിതമെന്ന് ഇലക്ഷന്‍ കമ്മിഷന്‍. ജില്ലാ കലക്ടറോടും എസ്പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നൂറിലേറെ ഇടങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനില്‍ സെല്ലോ ടേപ്പും പേപ്പറുകളും തിരുകിയതായും പശ ഒഴിച്ചതായും കണ്ടെത്തി. വോട്ടിങ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായാണ് ഇലക്ഷന്‍ കമ്മിഷന്റെ സംശയം.
രാവിലെ ഏഴോടെ വോട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ മിക്കയിടങ്ങളിലും വോട്ടിംഗ് മെഷീനില്‍ തകരാര്‍ കണ്ടെത്തി. വ്യാപകമായി വോട്ടിംഗ് മെഷീന്‍ തകരാറിലായതോടെ മുന്നണികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ലീഗ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ടിങ് മെഷീന്‍ തകരാറിലായത്.
അതേസമയം, ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണു വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നു കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രധാനമായും സമയം ചെലവഴിച്ചത് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാനുള്ള വഴികള്‍ തേടിയാണ്. പരിശീലനത്തില്‍ ആരും ശ്രദ്ധിച്ചില്ല. വോട്ടിങ് യന്ത്രം കൃത്യമായി പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ആരും നേടിയതുമില്ല. അതാണു പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്.
വൈകിട്ട് അഞ്ചിന് ആരൊക്കെ ക്യൂവിലുണ്ടോ, അവരെയെല്ലാവരും വോട്ട് ചെയ്യാന്‍ അനുവദിക്കും. മുടങ്ങിയ സമയത്തിനു പകരമായി വൈകിട്ട് കൂടുതല്‍ സമയം അനുവദിക്കുന്നതിനെപ്പറ്റി തിരഞ്ഞെടുപ്പു കമ്മിഷനോട് ആലോചിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടിലും കലക്ടര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha