രണ്ടാംഘട്ട തെരഞ്ഞെടുപ്പ് : പോളിങ് തടസപ്പെട്ട സ്ഥലങ്ങളില്‍ റീപോളിങിന് സാധ്യത

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അട്ടിമറി സംശയിക്കുന്ന കേന്ദ്രങ്ങളില്‍ റീപോളിങിന് സാധ്യത. മലപ്പുറത്താണ് വ്യാപകമായി പോളിങ് അട്ടിമറിക്കാന്‍ ശ്രമം കണ്ടെത്തിയത്. വോട്ടിങ് മെഷീനുകള്‍!ക്കുള്ളില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകിയ നിലയില്‍ കണ്ടെത്തി. വോട്ടിങ് യന്ത്രങ്ങള്‍ക്കുള്ളില്‍ പശ ഒഴിച്ചതായും കണ്ടെത്തി. 270 കേന്ദ്രങ്ങളില്‍ വോട്ടിങ് തടസ്സപ്പെട്ടു.
സംഭവം ആസൂത്രിതമാണെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രത്തകരാര്‍ വ്യാപകം. ജില്ലാ കലക്ടറോടും എസ്.പിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തൃശൂരില്‍ അറുപതിലേറെ കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. ആറുകേന്ദ്രങ്ങളില്‍ ഇതുവരെ വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൂട്ട യന്ത്രത്തകരാറില്‍ സംശയം പ്രകടിപ്പിച്ച് സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. പോളിങ് സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു. യന്ത്രത്തകരാര്‍ പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്നും സി.പിഎം. ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha