അവകാശങ്ങള്‍ നിഷേധിച്ചവര്‍ക്ക് വോട്ട് നിഷേധിച്ച് പന്തപ്ര ട്രൈബല്‍ കോളനിയിലെ ആദിവാസികള്‍

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പന്തപ്ര ട്രൈബല്‍ കോളനിയിലെ ആദിവാസികള്‍ ഇത്തവണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
കക്ഷി നേതാക്കളും പ്രവര്‍ത്തകരും വോട്ടുകള്‍ തേടി കോളനിയിലേക്ക് വരേണ്ടതില്ലെന്നും കാണിച്ചു കൊണ്ടുള്ള ഫല്‍സ് ബോര്‍ഡുകളും ആദിവാസികള്‍ സ്ഥാപിച്ചിട്ടുണ്ട്.
വനംവകുപ്പിന് കിടപ്പാടം വിട്ടു നല്‍കി പെരുവഴിയിലായ ആദിവാസികളാണ് വോട്ടു രേഖപ്പെടുത്താതെ പ്രതിഷേധിക്കുന്നത്. പത്ത് വര്‍ഷം മുന്‍പാണ് കാട്ടാനകളും കാട്ടുപോത്തുകളുമടക്കമുളള വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് വാരിയം വനത്തില്‍ നിന്ന് 66ഓളം ആദിവാസി കുടുംബങ്ങള്‍ പുറത്തു വന്നത്. ഇവരുടെ വാസസ്ഥലം പിന്നീട് വനംവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.
വനം വകുപ്പിന് ആദിവാസികള്‍ വിട്ടുനല്‍കിയ ഭൂമിയ്ക്ക് പകരമായി ഉരുളന്‍തണ്ണി തേക്കുതോട്ടത്തില്‍ ഓരോ ആദിവാസി കുടുംബത്തിനും രണ്ട് ഏക്കര്‍ സ്ഥലവും പത്ത് ലക്ഷം രൂപയും വീടു നിര്‍മാണത്തിനായി രണ്ട് തേക്കുമരങ്ങളും നല്‍കാമെന്ന് കോതമംഗല്ലം എം.എല്‍.എ ടി.യു.കുരുവിളയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദിവാസികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഇതെല്ലാം വാഗ്ദാനമായി മാത്രം തുടരുകയാണ്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു കൊണ്ട് പ്രതിഷേധം ശക്തമാക്കാന്‍ ആദിവാസികള്‍ തീരുമാനിച്ചത്. ഇപ്പോള്‍ പന്തപ്ര ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന 66 ഓളം ആദിവാസി കുടുംബങ്ങളാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha