സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു

ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ലോട്ടറി വ്യാപാരികളും, നാഗാലാന്റ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
2005ലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിനിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേരളാ ലോട്ടറി റെഗുലേഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. അത് ചോദ്യം ചെയ്ത് ഓണ്‍ കേരളാ ലോട്ടറി ഡീലേഴ്‌സ് അസോസിയേഷന്‍ നിരവധി സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജികള്‍ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.
സര്‍ക്കാര്‍ തന്നെ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ നിരോധിക്കാന്‍ നിയമപരമായി കഴിയില്ല എന്നതായിരുന്നു ലോട്ടറി വ്യാപാരികളുടെ പ്രധാന വാദം. പേപ്പര്‍ ലോട്ടറിക്കും ഓണ്‍ലൈന്‍ ലോട്ടറിക്കും വേറെവേറെ നിയമമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി മാസങ്ങള്‍ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ലോട്ടറി ഡീലേഴ്‌സ് അസോസിയേഷന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി ഓണ്‍ലൈന്‍ ലോട്ടറിക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ചു.
ഇതോടെ കേരളത്തില്‍ ഇനി ആര്‍ക്കും ഓണ്‍ലൈന്‍ ലോട്ടറി നടത്താനാകില്ല. കേരള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് നാഗാലാന്റ്, മേഘാലയ, ബൂട്ടാന്‍ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചു. ആ ഹര്‍ജികളും കോടതി തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha