തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ എഴു ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഏറ്റവും കൂടുതല്‍ പോളിങ് കോട്ടയത്തും ആലപ്പുഴയിലും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 46 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴയിലും തൃശൂരിലുമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കനത്ത മഴയെ അവഗണിച്ചും വോട്ടിങ്ങിനായി വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
ഏഴു ജില്ലകളിലെ വോട്ടിങ് ശതമാനം: പത്തനംതിട്ട45, കോട്ടയം55, ആലപ്പുഴ48, എറണാകുളം45, തൃശൂര്‍42, പാലക്കാട്42, മലപ്പുറം41.
രണ്ടാം ഘട്ടത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കു വന്‍ ഭൂരിപക്ഷമുണ്ട് 86 ലക്ഷം സ്ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് ഏഴു ജില്ലകളിലെ പട്ടികയിലുള്ളത്. ആകെ 44,388 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. വോട്ടെടുപ്പ് തീരുന്ന അഞ്ചു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കും. ടോക്കണ്‍ ലഭിക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha