നരഭോജനത്തിനും അപ്പുറം ലൈല പഠിച്ച കള്ളി! ഷാഫി വായ തുറക്കില്ല....

നരബലിക്കേസില്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കൊലചെയ്ത സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി കഴിഞ്ഞ ദിവസങ്ങളലില്‍ പോലീസിനു നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞതില്‍ ദുരൂഹത. അരുംകൊലയെക്കാള്‍ മാരകമാണ് നരഭോജനമെന്ന സാഹചര്യത്തില്‍ ആളൂര്‍ വക്കീല്‍ പഠിപ്പിച്ച വക്രത പ്രതികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഏറ്റുപറഞ്ഞു. കോടതിയെ നിലപാടുകളുടെ പേരില്‍ ആളൂര്‍ വക്കീല്‍ തുടക്കത്തില്‍തന്നെ കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു. മറ്റൊരു സ്ത്രീയും ചെയ്യാത്തവിധം, ഏതൊരു മനുഷ്യനും ചെയ്യാന്‍ അറയ്ക്കും വിധം അതിക്രൂരവും അതിനിന്ദ്യവുമായാണ് ലൈല കൊലപാതകത്തില്‍ പങ്കുപറ്റിയത്.
സ്ത്രീകളെ ബന്ധിതരാക്കിയശേഷം സ്തനങ്ങള്‍ മുറിച്ചുമാറ്റുകയും സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കുകയും ചുടുരക്തം വീടിനുചുറ്റും തളിക്കുകയും പോത്തിറച്ചി നുറുക്കും വിധം രണ്ടു സ്ത്രീകളുടെയും ശരീരം തുണ്ടമാക്കി കുഴിച്ചുമൂടുകയും ചെയ്ത കൊടുംപാതകിയാണ് ലൈല.
ഈ സ്ത്രീയും മുഹമ്മദ് ഷാഫിയും മനുഷ്യമാംസം ഭക്ഷിച്ചതായി കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയത് ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
ശരീരത്തിലെ മാംസളമായ പല ഭാഗങ്ങളും അവശിഷ്ടങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നത് ഇവര്‍ നരഭോജനമെന്ന് പ്രാകൃതം ചെയ്തിരുന്നുവെന്നതിന് തെളിവുതന്നെ. ഭഗവല്‍ സിംഗ് വീട്ടിലുണ്ടായിരിക്കെ അയാളുടെ സാന്നിധ്യത്തില്‍ മുഹമ്മദ് ഷാഫിയുമായി വീടിനുള്ളില്‍ ലൈംഗിക വേഴ്ച നടത്തിയെന്നത് ഈ സ്ത്രീയുടെ പൈശാചികമായ മനോഭാവം പുറത്തുകൊണ്ടുവരുന്നു.
മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണം നിഷേധിച്ച് നരബലിക്കേസില്‍ പ്രതികളായ ഇരുവരെയും പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോള്‍ കാക്കനാട് ജില്ലാ ജയില്‍ പരിസരത്തു വച്ചാണ് തങ്ങള്‍ നരഭോജനം നടത്തിയില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തിയത്. നന്നേ ചെറുപ്പത്തില്‍ മറ്റൊരു പുരുഷനോട് ഒളിച്ചോടിയതുള്‍പ്പെടെ ഇത്തരത്തിലുള്ള ഒട്ടേറെ ആക്ഷേപങ്ങളില്‍പ്പെട്ടയാണ് ലൈലയെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഉച്ചയോടെ മുഹമ്മദ് ഷാഫി വീട്ടിലെത്തിച്ച രണ്ടു സ്ത്രീകള്‍ക്കും മൃഷ്ടാന്ന ഭോജനം നല്‍കി വീട്ടില്‍ ഇരുത്തിയതിനുശേഷമാണ് വൈകുന്നേരം അഞ്ചു മണിയോടെ അരും കൊലചെയ്തത്. നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന വ്യാജേന 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെത്തിച്ച സ്ത്രീകളെ മുറിക്കുള്ളില്‍ വിവസ്ത്രരായി ഇരുത്തിയതും ലൈലതന്നെയാണ്. ചിത്രീകരണത്തിന്റെ ഭാഗമെന്ന വ്യാജേന രണ്ടു സ്ത്രീകളെയും കട്ടിലില്‍ വിവസ്ത്രരായി കിടത്തിയശേഷം കൈകാലുകള്‍ ബന്ധിക്കാനും ലൈല കൂട്ടുനിന്നു.
ഇതിനുശേഷമാണ് ലോകം ലജ്ജിച്ചും ഭയപ്പെട്ടും പോകും വിധം ഇവര്‍ അരുകൊല നടത്തിയത്. ആറു മണിയോടെ ഇരുവരെയും കൊലപ്പെടുത്തിയശേഷം എട്ടുമണി മുതല്‍ ശരീരങ്ങള്‍ അന്‍പതോളം കഷ്ണങ്ങളാക്കുകയും സിദ്ധപൂജ നടത്തുകയും ചെയ്തശേഷം അര്‍ധരാത്രി കുഴിച്ചുമൂടാനും ലൈല കൂട്ടുനിന്നിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലക്കേസില്‍ വധശിക്ഷ ലഭിക്കുമെന്ന സംശയത്തിലാണ് ഇവര്‍ മനുഷ്യമാംസം ഭക്ഷിച്ചില്ലെന്ന് ആദ്യഘട്ടത്തില്‍തന്നെ വിളിച്ചുകൂവിയത്. നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായാണ് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ബി.എ. ആളൂര്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. പ്രതികളെ മാപ്പു സാക്ഷിയാക്കാം എന്നു വാഗ്ദാനം നല്‍കി മറ്റുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായും ആളൂര്‍ വാദിച്ചു.
കേസിന് ആസ്പദമായ സംഭവം നടന്നത് കടവന്ത്ര സ്‌റ്റേഷന്‍ പരിധിയില്‍ അല്ല എന്നതിനാല്‍ കേസ് പരിഗണിക്കേണ്ട കോടതി ഉള്‍പ്പടെ മാറേണ്ട ആവശ്യമുണ്ടെന്നുമായിരുന്നു വക്കീലിന്റെ നിലപാട്. പത്മയെ തട്ടിക്കൊണ്ടു പോയി എന്നു പൊലീസ് പറയുന്ന വാദം വസ്തുതാരഹിതമാണെന്നും പണം ലഭിക്കും എന്നറിഞ്ഞ് സ്വമനസ്സോടെയാണ് അവര്‍ പ്രതിക്കൊപ്പം പോയതെന്നും വക്കീല്‍ പറഞ്ഞുവച്ചു. ഇവര്‍ക്കൊപ്പം പ്രതി മുഹമ്മദ് ഷാഫി പോകുകയായിരുന്നു എന്നതിനാല്‍ തട്ടിക്കൊണ്ടു പോയി എന്ന വാദം നിലനില്‍ക്കില്ലെന്നും വാദിച്ചു.
അതേസമയം കേസിന്റെ അന്വേഷണം എങ്ങനെ വേണമെന്ന കാര്യം തീരുമാനിക്കുന്നതിനായി എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പൊലീസ് യോഗം ചേര്‍ന്നു. മൂന്നു പ്രതികളെയും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു.
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി കേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ് എന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പഠിച്ച കള്ളനും കൊടുംക്രിമിനലുമായ മുഹമ്മദ് ഷാഫി ഇ്‌പ്പോഴും ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല. സമാനമായ രീതിയില്‍ ഷാഫി കൂടുതല്‍ സ്ത്രീകളെ കൊലചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാഫി പറയാന്‍ മടിക്കുകയാണെന്നും സൈബര്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിട്ടുണ്ട്. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 12 ദിവസത്തെയും കസ്റ്റഡി കോടതി അനുവദിച്ച് നല്‍കിയത്.
https://www.facebook.com/Malayalivartha

























