നരബലിയിൽ 'ആന്ധ്രാക്കോയ' കൂട്ടുപ്രതിയോ അതോ മെയിനോ? ജനം തിരിച്ചറിഞ്ഞു തുടങ്ങി... ഇടുക്കിയിൽ ഹൈ അലേർട്ട്

നരബലിയുടെ അന്വേഷണം ശാസത്രീയമായി പോലീസ് മുന്നോട്ട് കൊണ്ടു പോകുകയാണ്. ഓരോ നിമിഷവും പുതിയ പുതിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇറച്ചിവെട്ടും പോലെ പച്ചമനുഷ്യനെ വെട്ടിനുറുക്കി പൊതിഞ്ഞ് കുഴിച്ചുമൂടിയ നരാധമനായ ഷാഫി കൊടുംക്രമിനലുകളുടെ പട്ടികയിലാണ്. ഷാഫി ആരാണ് എന്നതിന് ശരിയായ ഉത്തരം ഇതുവരെ കേരള പോലീസിന് ലഭിച്ചിട്ടില്ല. പല പേരുകളില്‍ പല നാടുകളില്‍ കറങ്ങി നടന്ന് ക്രിമിനല്‍ സ്വാഭാവം വളര്‍ത്തിയെടുക്കുകയായിരുന്നു.
നവേത്ഥാന കേരളത്തില്‍ ഇത്തരം സംഭവങ്ങളൊന്നും നടക്കില്ലെന്നു കരുതിയിരുന്ന സാഹചര്യത്തിലാണ് ഏവരേയും അമ്പരപ്പെടുത്തിക്കൊണ്ട് നരബലി എന്ന പ്രാകൃത ക്രൂരത തന്നെ നടന്നത്. നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി എന്ന കൊടും ക്രൂരനാണെന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും പങ്ക് ഒഴിവാക്കാന്‍ കഴിയില്ല.
ഷാഫിയുമായി ഇവര്‍ ഇത്രത്തോളം അടുപ്പം കാണിച്ചതിന്റെയും മനുഷ്യരെ ബലി നല്‍കുന്ന തരത്തിലുള്ള ക്രൂരതകളിലേക്ക് ഇറങ്ങിച്ചെന്നതും എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണെന്നുള്ളത് ഇനിയും പുറത്തു വരേണ്ട സംഗതികളാണ്. അതേസമയം മുഹമ്മദ് ഷാഫിയുടെ മറ്റൊരു മുഖം കൂടി ഇവിടെ അനാവൃതമാകുകയാണ്. ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത് ആന്ധ്രാക്കോയ എന്ന പേരിലാണ്.
ഷാഫിയുടെ സ്വദേശം എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ്. റഷീദ് എന്ന പേരിലാണ് ഇയാള്‍ പെരുമ്പാവൂരില്‍ അറിയപ്പെടുന്നത്. വെങ്ങോല കണ്ടംതറയില്‍ വേഴപ്പിള്ളി വീട്ടില്‍ മന്‍സൂറിന്റെ മകനായ ഷാഫി കുട്ടിക്കാലത്ത് തന്നെ നാടുവിട്ടു. തന്റെ പതിനാറാമത്തെ വയസ്സില്‍ വീടുവിട്ട ഇയാള്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിലാണ് താമസിച്ചത്.
നരബലി സംഭവം വാര്‍ത്തയായതിനു പിന്നാലെ ഇടുക്കി മുരിക്കാശ്ശേരി സ്വദേശികള്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ആന്ധ്രാക്കോയ എന്ന പേരിലാണ് ഇയാള്‍ ഈ പ്രദേശത്ത് അറിയപ്പെടുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര് ഈ നാട്ടുകാര്‍ക്ക് ആര്‍ക്കുമറിയില്ലെന്നുള്ളതാണ് രസകരമായ വസ്തുത.
മുരിക്കാശ്ശേരില്‍ ഒരുദിനം എവിടെ നിന്നോ എത്തിയ ഷാഫിക്ക് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്ത പേരായിരുന്നു ആന്ധ്രാകകോയ എന്നുള്ളത്. ഈ പ്രദേശത്ത് ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. മോഷണവും ഇയാളുടെ സന്തത സഹചാരിയായിരുന്നു. പല അവസരങ്ങളിലും ഇയാള്‍ നാട്ടുകാരുമായി പ്രശനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്രപെട്ടെന്ന് മറക്കുന്ന മുഖമല്ല ഷാഫിയുടേതെന്നാണ് നാട്ടുകാര്‍ പറയുന്നതും. അതേസമയം ഷാഫി താമസിച്ചിരുന്ന ഇടങ്ങളില്‍ സംഭവിച്ചിട്ടുള്ള തിരോധാന കേസുകള്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നതും.
വളരെ അപൂര്‍വ്വമായ സ്വഭാവ വൈകല്യത്തലിന് ഉടമയാണ് ഷാഫിയെന്നാണ് മുരിക്കാശ്ശരിക്കാര്‍ പറയുന്നത്. പുറമേ സൗമ്യനായാണ് ഇയാള്‍ കാണപ്പെടുന്നത്. എന്നാല്‍ അത്യന്തം അപകടകാരിയാണ് . മറ്റുള്ളവരുമായി ഇടപഴകാന്‍ ഇയാള്‍ക്ക് അസാമാന്യ വിരുതനാണ്. ആരേയും വിശ്വസിപ്പിക്കാന്‍ ഷാഫിയുടെ കഥകള്‍ക്കാകും.
സൗമ്യസ്വഭാവത്തിലൂടെ ഇരകളെ വീഴ്ത്തി ക്രൂരസ്വഭാവം പുറത്തെടുക്കുന്ന ഷാഫി എന്നും പേടിക്കേണ്ട ഒരാളാണെന്നാണ് പൊലീസും വ്യക്തമാക്കുന്നുണ്ട്. ഒന്നുകില്‍ പ്രായഭേദമന്യേ സത്രീകളെ ലൈഗീകവൈകൃതത്തിന് അടിമകളാക്കുകയും അതില്‍ രസം കണ്ടെത്തുകയും ചെയ്യുന്ന മനസിനുടമയാണ്.
ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിച്ചിരുന്നു എന്നാണ് വിവരം. ഇക്കാര്യം ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ക്രൂരത കൂസലന്യേ സമ്മതിച്ചതിലൂടെ ഇയാളുടെ പ്രത്യേക സ്വഭാവമാണ് അനവൃതമാകുന്നതെന്നും പൊലീസ് പറയുന്നു. ഇയാളുടെ സംസാരത്തില്‍ മയങ്ങി കൂടുതല്‍പ്പേര്‍ നരബലിക്ക് ഇരകളായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിന് ഇയാള്‍ സഹകരിക്കുന്നില്ലെന്നുള്ളത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.
പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞ് ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കാനുള്ള നീക്കങ്ങളാണ് ഷാഫി നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഇടുക്കി മുരിക്കാശ്ശേരിയില്‍ കുറച്ചുകാലം താമസിച്ച് പിന്നീട് പെട്ടെന്നൊരു ദിവസം ഇയ്യാള്‍ അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീട് ആനാട്ടിലേയ്ക്ക എത്തിയിട്ടി. ആകാലയളവിലും അതിന് ശേഷവും അവിടെ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. അവിടെ ആന്ധ്രാക്കോയ എന്നറിയപ്പെട്ടപ്പോഴും സ്വന്തം പേരോ സ്ഥലമോ അടുത്ത കൂട്ടുകാരോട് പോലും വെളിപ്പെടുത്തിയിട്ടില്ല.
കോയ എന്നാണ് പേരെന്നും ആന്ധ്രയില്‍ നിന്ന് മുളക് കൊണ്ടുവന്ന കച്ചവടം നടത്തിയിരുന്നതിനാലാണ് ആന്ധ്രാക്കോയ എന്ന പേര് വീണതെന്നും ഇയ്യാള്‍ വിശ്വസിപ്പിച്ചിരുന്നു. ഒരു സത്രീയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇയ്യാള്‍ അവിടെ എത്തിയതെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ പിന്നീട് ആ സത്രീയേയും കുടുംബത്തേയും അവിടെ ആരം അന്വേഷിച്ചതുമില്ല. ആന്ധ്രാക്കോയുടെ ക്രൂരലീലകള്‍ ഇനിയും തെളിയാനിരിക്കുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha

























