സുരേന്ദ്രന്‍ പണി ഇരന്നു വാങ്ങി... സന്ദീപ് വാര്യര്‍ കളി തുടങ്ങി... സുരേഷ് ഗോപി മയക്കം വിട്ടു... കേരളത്തെ നയിക്കാൻ ജനനായകൻ സുരേഷ് ഗോപി

ബിജെപി- കെജെപി പോര് തുടങ്ങിയിട്ട് ദിവസങ്ങളായി. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കേരളത്തിലും വേരുറപ്പിക്കുകയെന്ന നേട്ടം കൈവരിക്കുകയാണ് നിലവില്‍ കേരള ഘടകം ബിജെപിയ്ക്ക് നല്കിയിട്ടുള്ള ജോലി. എന്നാല്‍ തമ്മിലടിയിച്ചും ഗ്രൂപ്പ് കളിച്ചും ചേര്‍തിരിവുണ്ടാക്കിയും നടത്തുന്ന ചക്കളത്തില്‍ പോരാട്ടങ്ങള്‍ പാര്‍ട്ടിയെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ് ചെയ്യുന്നത്.
ഇതൊക്കെ നന്നായി അറിയുന്ന നേതാക്കള്‍ തന്നെയാണ് ബിജെപിയില്‍ അന്തചിദ്രങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നതും. ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്ഥാനമാനങ്ങളെ അധിക്ഷേപിക്കുകയും പൊതുജനമധ്യത്തില്‍ നേതാക്കളെ നാണം കെടുത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് ബിജെപിയില്‍ അടുത്തിടെയായി സംഭവിക്കുന്നത്.
അടുത്തിടെ സന്ദീപ് നായരെ വക്താവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെതിരെ പാര്‍ട്ടി പ്രവര്‍ത്ത്കര്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. സോഷ്യല്‍മീഡിയ വഴി ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് അംഗങ്ങളും നേതാക്കളും നടത്തി കൊണ്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രതികൂട്ടില്‍ നിറുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ത്തി വിട്ടത്.
സംസ്ഥാന ഘടകത്തിലെ അസ്വാരസ്യങ്ങളും പടലപിണക്കങ്ങളും പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം പരമാവധി ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുന്‍ എപി സുരേഷ് ഗേപിയെ സംസ്ഥാന കോര്‍കമ്മിറ്റിയിലേയ്ക്ക് നോമിനേറ്റ് ചെയ്തു. പലതവണ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥനങ്ങള്‍ വെട്ടുനീട്ടിയെങ്കിലും അഭനയമാണ് എന്റെ തൊഴില്‍ എന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞു മാറുകയായിരുന്നു.
ഒരുവേള സംസ്ഥാന പ്രസിഡന്റ് പദവി വരെ സുരേഷ് ഗോപിയുടെ മുന്നിലെത്തിയിരുന്നു. സാധാരണ നടപടിക്രമങ്ങള്‍ മറികടന്നാണ് സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയിലേയ്ക്ക് എത്തിച്ചത. പ്രസിഡന്റ് , മുന്‍ പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍ എന്നിവരാണ് കോര്‍കമ്മിറ്റിയിലുണ്ടാവുക. എന്നാല്‍ സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കര്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.
കേരളത്തില്‍ പോരടിച്ച് നില്ക്കുന്ന നേതാക്കള്‍ക്ക് സുരേഷ്‌ഗോപി കോര്‍ കമ്മിറ്റിയില്‍ എത്തിയതില്‍ ആശ്വാസമുണ്ട്. സുരേഷ് ഗോപിയെ മുന്‍നിറുത്തി കേരളം പിടിച്ചെടുക്കാമെന്ന് കേന്ദ്രനേതൃത്വം കരുന്നു. ഇ.ശ്രീധരന്‍ ഉള്‍പ്പടെയുള്ളവരെ കൊണ്ടു വന്നെങ്കിലും കാര്യമായ ചനലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സുരേഷ് ഗോപിയ്ക്ക് നിലവിലെ ബിജെപി നേതാക്കളെക്കാള്‍ പിന്‍തുണയുണ്ടെന്ന് കേന്ദ്രനേതൃത്വം മനസിലാക്കിയിട്ടുണ്ട്.
സന്ദീപ് നായര്‍ ഉയര്‍ത്തിയ വിവാദ കൊടുങ്കാറ്റ് ദേശീയനേതൃത്വത്തിന്റെ മുന്നില്‍ വരെ എത്തി. അതിന്റെ ഭാഗമായാണ് പ്രകാശ് ജാവേദ്ക്കര്‍ സന്ദീപ് നായരെ ഇങ്ങോട്ട് വന്ന് കണ്ടത്. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി ഘടകം അംഗീകരിക്കുന്നില്ലെന്നും, നേതാക്കള്‍ പാര്‍ട്ടി ഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് പ്രധാന പരാതി. നേതാക്കളുടെ അവിഹിത സ്വത്ത് സമ്പാദനം താഴെതട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചയാണ്. ക്വാറി, മണ്ണ് ,മണല്‍ മാഫിയകളുമായിട്ടുള്ള നേതാക്കളുടെ അടുപ്പം അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമാകുന്നുണ്ട്.
സുരേഷ് ഗോപി ഒരു സെലിബ്രിറ്റി എന്നതിനേക്കാളുപരി നിരവധി സ്ഥലങ്ങളില്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. കേരളത്തിവെ ബിജെപി നേതാക്കളില്‍ സുരേഷ ്‌ഗോപിയില്‍ ജനത്തിന് വിശ്വാസമുണ്ടെന്നും, എത് സാഹചര്യത്തിലും ഒപ്പം നില്ക്കമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ടെന്നും കേനദ്രം വിലയിരുത്തുന്നു. എന്നാല്‍ സുരേഷ് ഗോപി സിനിമതാരമെന്ന നിലയില്‍ ബിജെപിയില്‍ നില്ക്കുന്നതിനാല്‍ മറ്റ് നേതാക്കള്‍ക്ക് വേണ്ടത്ര ജനശ്രദ്ധ് കിട്ടുന്നില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.
എന്നാല്‍ സുരേഷ് ഗോപിയെ പരമാവധി ബിജെപി നേതൃത്വത്തിലേയ്ക് കൊണ്ടു വന്ന് സംസ്ഥാന കമ്മിറ്റി ഉടച്ചു വാര്‍ക്കാനാണെന്നും പക്ഷമുണ്ട്. കെ.മുരളീധരന്‍, കെ,സുരേന്ദ്രന്‍ അച്ചുതണ്ട് ഗ്രൂപ്പിന്റെ നടുവൊടിച്ച് തളര്‍ത്തി കിടത്താന്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ മറുവശത്ത് ശക്തി കൂട്ടുകയാണ്. നേതൃത്വവുമായി തെറ്റി നില്ക്കുന്ന മുന്‍കാല ഭാരവാഹികളെ കണ്ട് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്കിടയിലേയ്ക്ക് എത്തിയ്ക്കുകയാണ്.
പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പല ജില്ലാകമ്മിറ്റി പ്രസിഡന്റുമാര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നു. അതുപോലെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തില്‍ സംസ്ഥാന പ്രസിഡന്റിനെതിരെയും അഴിമതി ആരോപണം പരസ്യമായിട്ടുണ്ട്. പരാമവധി കുഴച്ച് മറിച്ച് നേതൃത്വത്തെ നാണംകെടുത്താനുള്ള നടപടികളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്.
അതായത് സ്വയംവിഴുപ്പലക്കല്‍. സിപിഎം ഭരണത്തോട് സംസ്ഥാന നേതാക്കള്‍ നടത്തുന്ന മൃദുസമീപനം നേട്ടങ്ങള്‍ കൊയ്യാനും വോട്ട് കച്ചവടത്തിനുമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. നിലവിലെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയോ നടപടികളിലേയ്ക്ക ്കടക്കുകയോ ചെയ്താല്‍ ദേശീയതലത്തില്‍ തന്നെ അത് ബിജെപിയ്ക്ക് ക്ഷീണമുണ്ടാക്കും. എല്ലാറ്റിനും ഒറ്റമൂലിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ ആദ്യപടിയെന്ന നിലയില്‍ കോര്‍കമ്മിറ്റിയിലേയ്ക്ക് എത്തിച്ചത്. സുരേഷ് ഗോപിയെ ഉപയോഗിച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയുമാകാം ബിജെപിയുടെ വേരോട്ടം കൂട്ടുകയുമാകാമെന്ന് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നത്.
https://www.facebook.com/Malayalivartha

























