ലോകായുക്ത പണി തുടങ്ങി... പിണറായിയുടെ തലയ്ക്ക് മുന്നേ ടീച്ചറമ്മയെ പൊക്കി.... കുറ്റി തെറിപ്പിക്കുന്നതിങ്ങനെ.. പിണറായി കൊള്ള തൂക്കി; കസേര മാത്രമല്ല കാരഗ്രഹ വാസവും?

സര്‍ക്കാരിന് നിര്‍ണായകമായ ലോകായുക്ത നിയമ ഭേദഗതി അടക്കം നാല് വിവാദ ബില്ലുകള്‍ സർക്കാരിന്റേയും പിണറായി വിജയന്റേയും ചങ്കിടിപ്പ് വർധിപ്പിക്കുകയാണ്. ലോകായുക്ത ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതാണ് സര്‍ക്കാരിന് തലവേദന. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്ത ഉത്തരവിറക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. വിചാരണ പൂര്‍ത്തിയായിട്ട് ആറു മാസമായി.
നിയമഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കും മുന്‍പ് ഉത്തരവ് വരുകയും അത് പ്രതികൂലമാകുകയും ചെയ്താല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാം. ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നത് ഇങ്ങനെയാണ്. ഓര്‍ഡിനന്‍സ് അസാധുവായതോടെ, ഭേദഗതിക്കു മുന്‍പുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടു.
അതിന്റെ ഒരു പ്രതിഫലനമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോവിഡ് കൊള്ളയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത രംഗത്ത് വന്നിരിക്കുകയാണ്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ, KMCL ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുത്തിരിക്കണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തിൽ പി പി ഇ കിറ്റ്, ഗ്ളൗസ്, ഇൻഫ്രാറെഡ് തെർമോമീറ്റർ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് തെളിവുകളും പുറത്തുവന്നിരുന്നു.
കുറഞ്ഞ വിലയ്ക്ക് ഇവ നൽകാൻ തയ്യാറായ കമ്പനികളെ ഒഴിവാക്കി വൻ തുകയ്ക്ക് വാങ്ങുകയായിരുന്നു. കോവിഡിന്റ ഒന്നാം തരംഗത്തില്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകളാണ് ഏഷ്യാനെറ്റ് നേരത്തേ പുറത്തുവിട്ടത്. ഇത് വലിയ തോതിൽ സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. 9 കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നല്‍ വേഗത്തിലാണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയത്.
ഒറ്റ ദിവസം കൊണ്ടാണ് മാഹാരാഷ്ട്ര കമ്പിനിക്ക് കരാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥിരമായി ആരോഗ്യ മേഖലയിലെക്കുള്ള ഉപകരണങ്ങളും മറ്റും 550 രൂപക്ക് വാങ്ങി കൊണ്ടിരുന്ന കമ്പനിയെ ഒഴിവാക്കിയാണ് മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന കമ്പിനിയില്‍ നിന്ന് പിപിഇ കിറ്റാണ് 1,500 രൂപക്ക് വാങ്ങിയത്. ഇത് വലിയ അഴിമതിയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ ആരോപണങ്ങളെല്ലാം നിയമസഭയിൽ ഉൾപ്പടെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി ചെയ്തത്. അസാധാരണ സാഹചര്യത്തെ നേരിടാൻ അസാധാരണ നടപടി വേണ്ടി വന്നു. അതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്.
കൊവിഡിന്‍റെ തുടക്കത്തില്‍ മഹിളാ അപ്പാരല്‍സില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതിന് തെളിവ്. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്‍റെ പിപിഇ കിറ്റിന് എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭാ മറുപടി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു.
1500 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് മഹിളാ അപ്പാരല്‍സിന് 20000 കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് 400 രൂപയ്ക്ക് കിറ്റ് കൊടുക്കാന്‍ തയ്യാറായി.
സാന്‍ഫാര്‍മയ്ക്ക് ഇല്ലാത്ത ടെക്നിക്കല്‍ കമ്മിറ്റി പരിചയമുള്ള കമ്പനിയായിട്ട് കൂടി മഹിളാ അപ്പാരല്‍സിന്‍റെ കാര്യത്തില്‍ വന്നു. അധികം വൈകാതെ ഗുണമേന്മയില്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കി. ഈ വിവരമാണ് റോണി എം ജോണ്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ചോദിച്ചത്. 2020 മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയുള്ള പത്ത് ദിവസത്തെ പര്‍ചേസുകള്‍ക്കുള്ള അംഗീകാരം വാങ്ങിയ ഫയലില്‍ മഹിളാ അപ്പാരല്‍സുമുണ്ട്.
അതായത് കിറ്റ് വാങ്ങാതെ കിറ്റ് വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപയ്ക്കുള്ള അംഗീകരാം വാങ്ങിയെടുത്തു. ഈ ഫയലില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ ധനകാര്യ മന്ത്രിമാരും ഒപ്പിട്ടിട്ടും ഉണ്ട്. പിപിഇ കിറ്റ് വാങ്ങാതെ വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപ എഴുതിയെടുത്തു. ഈ പണം എവിടെക്കാണ് പോയത്. എന്നിട്ടും നിയമസഭയില്‍ എന്തുകൊണ്ടാണ് ആരോഗ്യമന്ത്രി തെറ്റായി മറുപടി നല്‍കിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ മറവില്‍ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതും വസ്തുതയും രണ്ടാണെന്നാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
550 രൂപയ്ക്ക് കേരളത്തിലെ കെയ്റോണ്‍ എന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ പര്‍ചേസ് ഓര്‍ഡര്‍ കൊടുത്ത അതേ ദിവസമായിരുന്നു മൂന്നിരട്ടി വിലയ്ക്കുള്ള പിപിഇ കിറ്റ് വാങ്ങാനും തീരുമാനമാകുന്നത്. അങ്കമാലിയില്‍ നിന്നുള്ള മഹിളാ അപ്പാരല്‍സും 450 രൂപയ്ക്ക് പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറായ സമയമായിരുന്നു 2020 മാര്‍ച്ച് 30.
കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന സാഹചര്യം വന്നപ്പോഴല്ല സാന്‍ഫാര്‍മയ്ക്ക് കൊടുത്ത ഓര്‍ഡര്‍ അരലക്ഷത്തില്‍ നിന്ന് 15000 ആയി കുറച്ചത്. 2020 മാര്‍ച്ച് 30 ന് സാന്‍ഫാര്‍മയ്ക്ക് 1550 രൂപയുടെ 50000 പിപിഇ കിറ്റിനുള്ള ഓര്‍ഡര്‍ കൊടുക്കുന്നു. തൊട്ടടുത്ത ദിവസം അതായത് 2020 മാര്‍ച്ച് 31 ന് തന്നെ 50000 എന്നത് 15000 ആക്കി കുറച്ച് അഞ്ച് കോടി രൂപ അധികം വാങ്ങിയെടുത്തു. അല്ലാതെ മുഖ്യമന്ത്രി പറഞ്ഞപോലെ തദ്ദേശീയമായി വില കുറച്ചുള്ള കിറ്റ് കിട്ടിത്തുടങ്ങിയപ്പോഴല്ല ഓര്‍ഡര്‍ റദ്ദാക്കിയത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഇതിനെല്ലാം കൂട്ട് നിന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തെളിഞ്ഞാൽ തെറിക്കുന്ന മുഖ്യമന്ത്രിക്കസേരയായിരിക്കും. ഇറപ്പ്... അതുകൊണ്ടാണ് ലോകായുക്ത നിയമത്തെ ഇത്രയധികം ഭയക്കുന്നത് അതിന്റെ ചിറകരിയാൻ തീരുമാനിച്ചിരിക്കുന്നതും. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണു ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ കഴിയുന്നത്.
ഈ വകുപ്പ് അനുസരിച്ചാണ് മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ നടപടിയുണ്ടായത്. ജലീലിനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതോടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരുന്ന നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി വ്യക്തമായാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്.
ആര്‍ക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയില്‍ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരുന്നു ഭേദഗതി. ഒന്നാം പിണറായി ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. അതിഗൗരവമുള്ള ലോകായുക്ത പരാമര്‍ശത്തിനുശേഷം സിപിഎം അന്ന് വെട്ടിലായി.
https://www.facebook.com/Malayalivartha

























