തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് നടന്നത് 77.35%; വോട്ടെണ്ണല്‍ നാളെ

തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ രണ്ട് ഘട്ടം വോട്ടെടുപ്പും അവസാനിച്ചപ്പോള്‍ സംസ്ഥാനത്താകെ 77.35 ശതമാനം പോളിങ്. റീ പോളിങ് നടക്കാനുള്ളതിനാലും അന്തിമ കണക്ക് ലഭിക്കാത്തതിനാലും ഇതില്‍ മാറ്റമുണ്ടാകും. അന്തിമ കണക്ക് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ടത്തില്‍ 76.86 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടങ്ങളിലുമായി 76.32 ശതമാനമായിരുന്നു പോളിങ്.
വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ 8ന് തുടങ്ങും. ഇലക്ട്രോണിക് യന്ത്രങ്ങളായതിനാല്‍ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഫലമറിയാനാകും.
രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്84 ശതമാനം. ഏറ്റവും കുറവ് തൃശ്ശൂര്‍ ജില്ലയില്‍70.02 ശതമാനം. കോട്ടയം79 ശതമാനം, പത്തനംതിട്ട74, പാലക്കാട്82.34, ആലപ്പുഴ77.50, മലപ്പുറം71 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ശതമാനക്കണക്ക്. എറണാകുളം കോര്‍പ്പറേഷനില്‍ 68.4 ശതമാനവും തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 71 ശതമാനവും പോളിങ് നടന്നു.
മുനിസിപ്പാലിറ്റികളിലെ വോട്ടിങ് ശതമാനം:
ആലപ്പുഴ76, ചെങ്ങന്നൂര്‍71.4, അടൂര്‍71.9, പത്തനംതിട്ട 73.03, തിരുവല്ല69, പന്തളം77.45, കോട്ടയം74, ചങ്ങനാശ്ശേരി75.26, പാലാ77.32, വൈക്കം80.30, ഏറ്റുമാനൂര്‍76, ഈരാറ്റുപേട്ട86.72, ചേര്‍ത്തല86.4, ഹരിപ്പാട്77.8, കായംകുളം84.3, മാവേലിക്കര73.3, കോതമംഗലം83.53, മൂവാറ്റുപുഴ85.99, തൃപ്പൂണിത്തുറ79.45, പെരുമ്പാവൂര്‍83.97, ആലുവ78.79, കളമശ്ശേരി79.96, അങ്കമാലി84.56, പറവൂര്‍83.97, ഏലൂര്‍83, തൃക്കാക്കര78.1, മരട്81.34, പിറവം81.75, കൂത്താട്ടുകുളം8259, ഷൊറണൂര്‍79.86, ഒറ്റപ്പാലം77.58, പാലക്കാട്71.38, ചിറ്റൂര്‍തത്തമംഗലം81.69, പട്ടാമ്പി79.06, ചെര്‍പ്പുളശ്ശേരി79.38, മണ്ണാര്‍ക്കാട്75.69, നിലമ്പൂര്‍79, പൊന്നാനി72, തിരൂര്‍81, പെരിന്തല്‍മണ്ണ77, മഞ്ചേരി 80, കോട്ടയ്ക്കല്‍70, തിരൂരങ്ങാടി74, വളാഞ്ചേരി81, മലപ്പുറം80, താനൂര്‍72, കൊണ്ടോട്ടി74, പരപ്പനങ്ങാടി75, ചാലക്കുടി80.09, ഇരിങ്ങാലക്കുട76.51, കൊടുങ്ങല്ലൂര്‍83.39, ചാവക്കാട്77.83, ഗുരുവായൂര്‍77.58, കുന്നംകുളം78.92, വടക്കാഞ്ചേരി83.10.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha