മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി ആവശ്യപ്പെട്ട് സിസോദിയക്ക് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11 ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശമുള്ളത്.
സിബിഐ ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. തന്റെ വീട്ടില്‍ 14 മണിക്കൂര്‍ സിബിഐ തിരച്ചില്‍ നടത്തി. ബാങ്ക് ലോക്കര്‍ പരിശോധിച്ചു. എന്നിട്ടും ഒന്നും ലഭിച്ചില്ലെന്നും സിസോദിയ പറഞ്ഞു. കേസില്‍, അദ്ദേഹത്തിന്റെ സഹായിലും മലയാളിയുമായ വിജയ് നാരയെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























