Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഡന മൊഴിയില്‍ കോവളം പോലീസ് പീഢനത്തിന് അഡീഷണല്‍ റിപ്പോര്‍ട്ട് കൊടുത്ത കേസ്.... പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 20 ന് ഉത്തരവ് പറയും

17 OCTOBER 2022 11:51 AM IST
മലയാളി വാര്‍ത്ത

പെണ്‍ സുഹൃത്തും ആലുവ സ്വദേശിനിയുമായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള പീഡന ആരോപണ മൊഴിയില്‍ ക്രൈം ബ്രാഞ്ച് പീഢനത്തിന് അഡീഷണല്‍ റിപ്പോര്‍ട്ട് കൊടുത്ത കേസിലും പേട്ടയിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് അദ്ധ്യാപികയുടെ തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് മര്‍ദിച്ച കോവളം മാനഭംഗക്കേസിലും പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 20 ന് ഉത്തരവ് പറയും.

 

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ കോടതി ജഡ്ജി പ്രസുന്‍ മോഹനാണ് ഹര്‍ജി പരിഗണിച്ചത്. വാദത്തിനിടെ മിസിംഗ് കേസില്‍ മജിസ്‌ട്രേട്ടിന് നല്‍കിയ യുവതിയുടെ മൊഴി മുദ്ര വച്ച കവറില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് നിര്‍ദേശം നല്‍കിയ പ്രകാരം മജിസ്‌ട്രേട്ട് ഹാജരാക്കി.

 

യുവതിക്കെതിരെ ഞാറക്കല്‍ , കാലടി പോലീസ് സ്റ്റേഷനുകളില്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് പ്രതി എല്‍ദോസ് ബോധിപ്പിച്ചു. യുവതി മുമ്പ് നല്‍കിയ പീഢനക്കേസുകളില്‍ പ്രതികളെ കോടതി വെറുതെവിട്ടവിധിന്യായങ്ങളും എല്‍ദോസ് ഹാജരാക്കി.

 

7 വിവിധ വിലാസങ്ങളാണ് കേസുകളില്‍ യുവതി നല്‍കുന്നത്. 45 വര്‍ഷം കോടതി , വക്കീലാഫീസുകള്‍ കയറിയിറങ്ങിയ യുവതി എത്യ കക്ഷിയുടെ ആലുവയിലെ വക്കീലാഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയാണ്. 4 ഭര്‍ത്താക്കന്‍മാരുമായി തിരുവനന്തപുരം കുടുംബക്കോടതിയില്‍ അടക്കം കേസുകള്‍ നിലവിലുണ്ട്. ഇവരുടെ സ്വഭാവത്തെക്കുറിച്ച് ഹൈക്കോടതി വിധിന്യായത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

മറ്റൊരു യുവാവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് ഈ സ്ത്രീ സ്ഥിരം പണം ചോദിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുന്ന പരാതിക്കാരിയാണെന്നും വ്യക്തിവിദ്വേഷം തീര്‍ക്കാനും പണം ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സ്വഭാവക്കാരിയാണെന്നും അതിനാല്‍ യുവതിയുടെ പരാതി കളവാണെന്ന് കാണിച്ച് കോടതിയില്‍ സമര്‍പ്പിച്ച റെഫെര്‍ചാര്‍ജ് കോപ്പിയും ഹാജരാക്കി. ഞാറക്കല്‍ എസ് ഐ , സി ഐ എന്നിവര്‍ തന്നെ പണത്തിനായും ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയും ഹാജരാക്കി. യുവതിയുടെ പീഢന പരാതിയില്‍ ബിനാനി പുരം പോലീസ് ചാര്‍ജ് ചെയ്ത പീഢനക്കേസ് പ്രതികളെ കോടതി വെറുതെ വിട്ട വിധിന്യായവും ഹാജരാക്കി.

സെപ്റ്റംബര്‍ 15 നോ അതിനു മുമ്പോ പീഡിപ്പിച്ചതായ വിവരം സെപ്റ്റംബര്‍ 28 ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലെവിടെയും ഇല്ലെന്ന് എല്‍ദോസ് ബോധിപ്പിച്ചു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ കെട്ടിച്ചമച്ച വ്യാജ കേസാണ്. തന്റെ 3 മക്കള്‍ 5 ദിവസമായി സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ കഴിയുകയാണ്. വാദത്തിനിടെ വിതുമ്പിയ അഭിഭാഷകന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. സെപ്റ്റംബര്‍ 14 ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ കേസ്: യുവതി സെപ്റ്റംബര്‍ 28ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ 13 ന് കോവളം പോലീസ് കേസെടുത്തതെന്ന് പ്രതി അതില്‍ പീഢന പരാതിയില്ല.യുവതിയെ ഒക്ടോബര്‍ 9 ന് കാണാനില്ലെന്ന യുവതിയുടെ ആണ്‍ സുഹൃത്തായ സഹ അദ്ധ്യാപകന്റെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തത് പിറ്റേന്ന് ഒക്ടോബര്‍11 നാണ്. ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് 376 (2) (എന്‍) (ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം ) വകുപ്പ് അഡീ. റിപ്പോര്‍ട്ടായി ചേര്‍ത്തത്.

 


യുവതി അധ്യാപികയും മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകയും രാഷ്ട്രീയക്കാരിയുമാണ്. യുവതിയുടെ പരാതി പ്രകാരമുള്ള കേസ് ഇപ്രകാരമാണ്. സെപ്റ്റംബര്‍14 ന് കോവളം ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കാമെന്ന് പറഞ്ഞ് കാറില്‍ കൊണ്ടു പോകവേ താന്‍ മര്‍ദ്ദിച്ചെന്നും കോവളം സൂയിസൈഡ് പോയിന്റില്‍ നിന്നും കാറില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് ഓടി ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിയെന്നും സംഭവം കണ്ട് ആള്‍ക്കാര്‍ കൂടി കോവളം പോലീസ് എത്തിയപ്പോള്‍ ഭാര്യയെന്ന് പറഞ്ഞതിനാല്‍ പോലീസ് തിര്യെപ്പോയെന്നാണ്. തുടര്‍ന്ന് വീണ്ടും എം എല്‍ എ യുടെ കാറില്‍ യാത്ര തുടര്‍ന്നുവെന്നാണ്. എന്നാല്‍ നാട്ടുകാരോടോ പോലീസിനോടോ യുവതി രക്ഷപ്പെടുത്തണമെന്ന സഹായമഭ്യര്‍ത്ഥിക്കുകയോ ആരോപിക്കുന്ന ബലാല്‍സംഗങ്ങള്‍ പറയുകയോ ചെയ്തില്ല. പോലീസിനൊപ്പമോ പോയില്ല. കമ്മീഷണര്‍ക്ക് 28 ന് നല്‍കിയ പരാതിയിലോ അത് പ്രകാരം കോവളം പോലീസ് ഒക്ടോബര്‍ 13 ന് എടുത്ത കേസിലോ പറഞ്ഞിട്ടില്ല. 14 ന് തന്റെ ഭാര്യ വീട്ടുകാര്‍ പങ്കെടുക്കുന്നത ഒരു വിവാഹ പാര്‍ട്ടി കോവളം ഗസ്റ്റ് ഹൗസില്‍ നടന്നു. അതില്‍ പങ്കെടുക്കാനാണ് താന്‍ പോയത്. തന്റെ കൂടെ കുറേ നേരം കാറില്‍ ഡ്രൈവര്‍ ഡാമി ഓടിച്ച കാറില്‍ കറങ്ങിയ ശേഷം വെളുപ്പിന് 3.30 ന് ജനറല്‍ ആശുപത്രിയില്‍ താന്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഡ്രൈവര്‍ ഡാമിച്ചേട്ടന് ബി.പി കൂടിയതിനാല്‍ അവിടെ ചികില്‍സിച്ചു. ആശുപത്രിയില്‍ യുവതി നല്‍കിയ അഡ്രസ് വേറെയാണ്.

 

30 വയസെന്ന് പറഞ്ഞു. താന്‍ കൊണ്ടുവന്നതാണെന്ന് ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഡ്യൂട്ടി പോലീസുണ്ടായിട്ടും പീഢന പരാതി ഉന്നയിച്ച് പോകാന്‍ ശ്രമിച്ചില്ല. സ്വമേധയാ തന്നോടൊപ്പം തിര്യെ കാറില്‍ വന്നതിനാല്‍ തട്ടിക്കൊണ്ടു പോകല്‍ കുറ്റം നിലനില്‍ക്കില്ല. തല്‍സമയം എംഎല്‍എ ബോര്‍ഡ് വച്ച കാറിലാണോ കൊണ്ടുപോയതെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അഭിഭാഷകന്റെ ഉത്തരം. വണ്ടി നമ്പര്‍ യുവതി പറഞ്ഞോയെന്നും കോടതി ആരാഞ്ഞു. എം എല്‍ എ യുടെ അതേ പാര്‍ട്ടിക്കാരിയാണോ യുവതിയെന്ന ചോദ്യത്തിന് അല്ലെന്നു ഉത്തരം നല്‍കി. കോവളത്ത് പോയില്ലെന്ന് തനിക്ക് കേസില്ലെന്ന് എല്‍ദോസ്‌ബോധിപ്പിച്ചു. വിവാഹ പാര്‍ട്ടിക്ക് ബന്ധുക്കള്‍ റൂം ബുക്ക് ചെയ്ത് നടത്തിയ പാര്‍ട്ടിയില്‍ യുവതി മോശക്കാരിയായീരുന്നെന്ന് അറിയാമായിരുന്നെങ്കില്‍ താന്‍ കൊണ്ടു പോകില്ലായിരുന്നു.

 


പിറ്റേന്ന് 15 ന് വൈകിട്ട് താന്‍ പേട്ടയിലെ വീട്ടില്‍ച്ചെന്ന് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും മുമ്പും വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായ കള്ളക്കേസാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. മിസ്സിംഗ് കേസില്‍ വഞ്ചിയൂര്‍ പോലീസ് ഓക്ബര്‍ 13 ന് എടുത്ത കേസിലും പീഢന വിവരമില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് ബലാല്‍സംഗ കുറ്റം ചേര്‍ത്തത്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 minute ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (12 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends