'ശവക്കോട്ടയിലെ പോസ്റ്റുമോർട്ടം'; മരിക്കും മുൻപ് റോസിലിന്റെ ശരീരമാകെ വരഞ്ഞ് മുറിവുകളിൽ ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം പുരട്ടി; ഇഞ്ചിഞ്ചായി മരിച്ചാലേ ഫലമുണ്ടാകൂ എന്ന് ഷാഫി; ആഭിചാരക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കേരളത്തെ നടുക്കിയ നരബലി കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇലന്തൂർ ആഭിചാരക്കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവ ദിവസം റോസ്ലിലിനെ കൊലപ്പെടുത്തും മുൻപ് കത്തി കൊണ്ട് ശരീരം മുഴുവൻ വരഞ്ഞുവെന്നാണ് പറയുന്നത്. ഇത്തരത്തിൽ, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഷാഫിയുടെ വെളിപ്പെടുത്തൽ.
അതേസമയം കയ്യും കാലും കെട്ടിയിട്ട് ശബ്ദം പുറത്ത് വരാതിരിക്കാനായി വായിൽ തുണി തിരുകി. ശേഷം റോസ്ലിന്റെ ശരീരമാകെ ഷാഫി വരയുകയായിരുന്നു.ഇതിനു ശേഷം ഈ മുറിപ്പാടുകളിൽ കറിമസാല പുരട്ടി എന്നാണ് മൊഴികളിലുള്ളത്.
തുടർന്ന് വീട്ടിലുണ്ടായിരുന്ന ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം തയ്യാറാക്കിയാണ് മുറിവുകളിൽ തേച്ച് പിടിപ്പിച്ചത്. എന്നാൽ മൂന്ന് പേരും ചേർന്നാണ് മസാലക്കൂട്ട് റോസ്ലിലിന്റെ മുറിവുകളിൽ തേച്ച് പിടിപ്പിച്ചത്.
https://www.facebook.com/Malayalivartha