ബാഗിലെന്തെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് ബോംബെന്ന് പറഞ്ഞ മലയാളി പൂലിവാല് പിടിച്ചു, അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഒരാഴ്ച

മലയാളികള്‍ക്കൊരു സ്വഭാവമുണ്ട് എന്തെന്ന് കുന്തെന്ന് പറയുന്നവരാണ് മലയാളികള്‍. ഇത്തര്തതിലൊരു കുന്ത് പറഞ്ഞ മലയാളി അഴിയെണ്ണിയെത് ഒരാഴ്ച. നെടുംബാശേരി വിമാനത്താവളാത്തിലാണ് സംഭവം. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനിലേക്കു പോകാനെത്തിയ പാലക്കാട് അങ്ങാടിക്കടവ് സ്വദേശി അബ്ദുള്‍ഗഫൂറാണ് ഇത്തരത്തില്‍ തര്‍ക്കുത്തരം പറഞ്ഞ് പിടിയിലായത്.
ലഗേജിന് പരിശോധനയ്ക്കിടെ ഇയാളുടെ ബാഗില്‍ ഭാരക്കൂടുതല്‍ തോന്നിയതിനെത്തുടര്‍ന്ന് എന്താണ് ബാഗില്‍ എന്ന് സുരക്ഷാ വിഭാഗം ചോദിച്ചു. വിമാനത്തില്‍ അയയ്ക്കാന്‍ കൊണ്ടുവന്ന ബോംബാണ് എന്നാണ് ഇയാള്‍ മറുപടി പറഞ്ഞത്. തുടര്‍ന്ന് വിമാനത്തിലെ ലഗേജുകളെല്ലാം ബോംബ് സ്‌ക്വാഡിനെക്കൊണ്ടു പരിശോധിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. നെടുമ്പാശേരി പൊലീസിനു കൈമാറിയ ഇയാള്‍ക്കെതിരെ കേസെടുത്തു. ഇതു മൂലം നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
ഇതുപോലെ ദുബായ് വിമാനത്താവളത്തിലെത്തിയ മറ്റൊരു മലയാളിക്കും പണി കിട്ടി.യുകെയില്‍ നിന്നും നാട്ടിലേക്ക് അവധിക്ക് പോയ ലെസ്റ്ററില്‍ താമസിക്കുന്നയാളാണ് അറസ്റ്റിലായത്. യുകെയില്‍ നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് വൈകി എത്തിയതിനാല്‍ ഓടി കിതച്ചെത്തിയ മലയാളിയോട് ഉദ്യോഗസ്ഥര്‍ ഇനി യാത്ര സാധ്യമല്ല എന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇയാള്‍ രൂക്ഷമായി പ്രതികരിക്കുകയും സംസാരത്തിനിടെ മോശം പദം പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ആകാശ സുരക്ഷ നിയമം ഉപയോഗിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്ത മലയാളിയെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടാണ് ഇയാളെ വിട്ടയച്ചത്. എന്നാല്‍ ഇയാളെ വിട്ടയക്കുന്ന കാര്യം അറസ്റ്റിന് ഉത്തരവ് നല്‍കിയ ഉന്നത ഉദ്യോഗസ്ഥന്‍ അറിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഇയാളുടെ പേര് അലേര്‍ട്ട് ലിസ്റ്റില്‍ പെടുകയും ഇയാള്‍ അവധി കഴിഞ്ഞ് മടങ്ങി എത്തിയപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഏതാണ്ട് ഒരാഴ്ചയോളം മടക്ക യാത്രക്കിടയില്‍ ഇയാള്‍ അകത്തായി എന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha