സഖാവിന്റെ മകള്‍ തോറ്റു… കമ്മ്യൂണിസ്റ്റിന് ആദ്യ അടി; കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു

കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി സൗമിനി ജയിന്‍ വിജയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതയ്ക്കു വിജയം
ഏഴാം വാര്‍ഡായ കീലേരിയിലെ ഫലം കൂടി പുറത്തു വന്നതോടെ കണ്ണൂരിലെ ആന്തൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫിന്.
നേരത്തെ ആകെയുള്ള 28 വാര്‍ഡുകളില്‍ 14-ലും എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏഴാം വാര്‍ഡായ കീലേരിയിലെ ഫലം എല്‍ഡിഎഫിന് അനുകൂലമായതോടെ ആകെയുള്ള 28 വാര്‍ഡുകളില്‍ നിന്നും എല്‍ഡിഎഫിന് ഇപ്പോള്‍ തന്നെ 15 സീറ്റായി.
ആന്തൂരിലെ മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് ഉറപ്പായി. പുതുതായി രൂപീകരിക്കപ്പെട്ട ആന്തൂര്‍ നഗരസഭ എല്‍ഡിഎഫിന്റെ കുത്തക കോട്ടകളിലൊന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha