ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം; ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നേടി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നേടി. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എല്‍ഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 15 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും, 13 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. ബിജെപി മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 18 പഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നു. നഗരസഭകളില്‍ എല്‍ഡിഎഫ് 20 സീറ്റില്‍ ലീഡ് ചെയ്യുന്നു. 16 നഗരസഭകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്ന സുമ ബാലകൃഷ്ണന്‍ വിജയിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് വിമതന്‍ ഷാജി വിജയിച്ചു. എറണാകുളം കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി സൗമിനി ജയിന്‍ വിജയിച്ചു. രവിപുരം വാര്‍ഡില്‍ ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ തോറ്റു. കണ്ണൂരില്‍ എം.വി.രാഘവന്റെ മകള്‍ എം.വി.ഗിരിജ തോറ്റു.
സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഒന്നു മുതല്‍ ക്രമത്തിലുള്ള വാര്‍ഡുകളിലെ വോട്ടാണ് എണ്ണുന്നത്. ഉച്ചയോടെ മുഴുവന്‍ ഫലവും അറിയാന്‍ കഴിയുമെന്നാണു സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. വിജയികളെ അപ്പപ്പോള്‍ അറിയിക്കാന്‍ ട്രെന്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha