വിജയം ഉറപ്പാക്കി എല്‍ഡിഎഫ്… തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്; ബിജെപി രണ്ടാം സ്ഥാനത്തേക്ക്

നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ നേട്ടം യുഡിഎഫിന് ആവര്‍ത്തിക്കാനായില്ല. കോണ്‍ഗ്രസിന് വമ്പന്‍ അടി നല്‍കി ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചു. കോര്‍പ്പറേഷനില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ജില്ലാ പഞ്ചായത്തിലും ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. നാല് മുന്‍സിപ്പാലിറ്റിയിലും ഇടതുപക്ഷത്തിനാണ് നേട്ടം. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണി ലീഡ് ചെയ്യുകയാണ്.
വിഭാഗിയതയും ബിജെപിയുടെ സാന്നിധ്യവും ഇത്തവണ തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെയാണ് ദോഷമായി ബാധിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha