നാല് ജില്ലകളില്‍ ബി.ജെ.പി മുന്നേറ്റം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാല് ജില്ലകളില്‍ ബി.ജെ.പിക്ക് മുന്നേറ്റം. എസ്.എന്‍.ഡി.പിയുമായി പ്രാദേശിക സഖ്യം ഉണ്ടാക്കിയാണ് ഈ മുന്നേറ്റം നേടിയെടുത്തത്. തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ നേടാനായി. യു.ഡി.എഫിന്റെ അഴിമതി ഭരണവും എല്‍.എഡി.എഫിന്റെ അക്രമ രാഷ്ട്രയത്തിലും മടുത്താണ് ജനം പലയിടത്തും ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ വന്ന ബീഫ് രാഷ്ട്രീയവും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും പലയിടത്തും ബി.ജെ.പിക്ക് തിരിച്ചടിയായി.
മുന്‍ മുതിര്‍ന്ന നേതാക്കളായ രാമന്‍പിള്ളയെയും പി.പി മുകുന്ദനെയും പറ്റി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ പരമ്പരാഗത ബി.ജെ.പിക്കാരില്‍ അവമതിപ്പുളവാക്കി. ഇത് എല്‍.ഡി.എഫും യു.ഡി.എഫും മുതലെടുക്കുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനുമായി സംഖ്യം ഉണ്ടാക്കുന്നതില്‍ വിജയിച്ചെങ്കിലും ശ്വാശതീകാനന്ദ സ്വാമിയുടെ മരണത്തിലെ ദുരൂഹതകളും ബിജുരമേശിന്റെ വെളിപ്പെടുത്തലും തിരിച്ചടിയായി. അതോടെ ബി.ജെ.പിക്കൊപ്പം നിന്ന വെള്ളാപ്പള്ളി പിന്നാക്കം വലിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ മാറ്റി ശോഭാസുരേന്ദ്രനെയോ, പി.പി മുകുന്ദനെയോ അവരോധിക്കുമെന്നാണ് അറിയുന്നത്. അത് ഗ്രൂപ്പ് പോര് ശക്തിപ്പെടുത്താനേ ഉപകരിക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha