ഭരണ ചിത്രം... 2 കോര്‍പ്പറേഷനുകള്‍ വീതം എല്‍ഡിഎഫിനും യുഡിഎഫിനും- രണ്ടെണ്ണം തൂക്കുസഭ

കോര്‍പ്പറേഷന്‍ 2 വീതം. എല്‍.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് രണ്ടിടങ്ങളില്‍ തൂക്കു സഭയും. ആകെയുള്ള ആറു കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. രണ്ടിടങ്ങളില്‍ വ്യക്തമായ വിജയം നേടി. കൊച്ചിയും കണ്ണൂരും യു.ഡി.എഫി.ന്. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ തൂക്കുസഭ.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി.ക്ക് വന്‍മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇടതു, വലതു മുന്നണികളുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് ബി.ജെ.പി. യുടെ മുന്നേറ്റം. എല്‍.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജയന്‍ബാബുവിനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. യുടെ ഈ മുന്നേറ്റം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് 42, യു.ഡി.എഫ് 21, ബി.ജെ.പി. 34. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ നേട്ടം യു.ഡി.എഫിന് ആവര്‍ത്തിക്കാനായില്ല. വിഭാഗീയതയും ബി.ജെ.പിയുടെ സാന്നിധ്യവും ഇത്തവണ തിരുവനന്തപുരത്ത് കോണ്‍ഗ്രസിനാണ് ദോഷമായി ബാധിച്ചത്.
കൊല്ലം കോര്‍പ്പറേഷനിലും ബി.ജെ.പി സ്വാധീനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 35 സീറ്റ് നേടി ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനു കഴിഞ്ഞുവെങ്കിലും 2 സീറ്റ് നേടിക്കൊണ്ട് ബി.ജെ.പി. ശക്തമായ സ്വാധീനം അറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്ന ആര്‍.എസ്.പി. ഇപ്പോള്‍ യു.ഡി.എഫ് ക്യാമ്പിലാണെങ്കിലും 16 സീറ്റ് മാത്രം നേടാനെ യു.ഡി.എഫി നായുള്ളു.
പൂജ്യത്തില്‍ നിന്നും 7 കൗണ്‍സിലര്‍മാര്‍ എന്ന നിലയിലേക്കാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ ബി.ജെ.പി. യുടെ തിളക്കം. 47 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. നേടിയത് സമാനതകളില്ലാത്ത വിജയം. യുഡി.എഫി ന് 20 സീറ്റു മാത്രമാണ് നേടാനായത്.
കെ. സുധാകരന്റെ ഏകാധിപത്യത്തിനെതിരെ വിമത രൂപത്തില്‍ പൊരുതിയ വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ഭരണം യു.ഡി.എഫിന്. യു.ഡി.എഫ് 27, എല്‍.ഡി.എഫ് 26.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണവും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്ക്. വിമതശല്യവും ഗ്രൂപ്പുപോരും യു.ഡി.എഫിനെ തകര്‍ത്തെങ്കിലും 6 സീറ്റ് നേടി ബി.ജെ.പി. യുടെ വളര്‍ച്ച ഇടതുവലതു ക്യാമ്പുകളെ അമ്പരപ്പിച്ചു. എല്‍.ഡി.എഫ്. 21, യു.ഡി.എഫ്. 16, ബി.ജെ.പി. 6.
വിമതശല്യം യു.ഡി.എഫിനെ അലട്ടിയിരുന്നെങ്കിലും കൊച്ചിയിലെ വിജയം യു.ഡി.എഫി ന് ആശ്വാസമായി മാറുന്നു. 38 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷമുറപ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫി നായി. എല്‍.ഡി.എഫി ന് 23 സീറ്റും ബി.ജെ.പി 2 സീറ്റും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha