ഗ്രൂപ്പ് പോര് കോണ്‍ഗ്രസിനെ തകര്‍ത്തു

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പു ഫലസൂചനകള്‍ നല്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ ഗ്രൂപ്പ് പോരും വിമതശല്യവും കോണ്‍ഗ്രസിനെ അലട്ടിയത് കുറച്ചൊന്നുമല്ല.
ഐ ഗ്രൂപ്പ് ഭൂരിപക്ഷമുള്ള തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും വിമതശല്യവും ജില്ലയിലെ വലിയ തോല്‍വിക്കു കാരണമായി. തൃശൂര്‍ കോര്‍പ്പറേഷനിലെ 55 സീറ്റുകളില്‍ 20 സീറ്റ് യു.ഡി.എഫും 24 സീറ്റ് എല്‍.ഡി.എഫും, ബി.ജെ.പി 6 സീറ്റും മറ്റുള്ളവര്‍ 5 സീറ്റുമാണ് നേടിയത്. കെ.കരുണാകരന്റെ തട്ടകം, ഐ ഗ്രൂപ്പ് ശക്തി കേന്ദ്രമാണ് തകര്‍ന്നടിഞ്ഞത്. ഇനി വിമതരുടെയും, സ്വതന്ത്രരുടെയും സഹായത്തോടെ ഭരണം പിടിക്കാനുള്ള കുതന്ത്രങ്ങളായിരിക്കും വരവേല്ക്കാനിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ഗ്രാമപഞ്ചായത്തില്‍ 63 എണ്ണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. 22 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ജില്ലാ പഞ്ചായത്തിലാകട്ടെ 22 സീറ്റുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ ജില്ലാ പഞ്ചായത്തിലാകട്ടെ 22 സീറ്റുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ 7 സീറ്റുകള്‍ കൊണ്ടുമാത്രം തൃപ്തിപ്പെടേണ്ടി വന്നു യു.ഡി.എഫിന്.
തൃശൂര്‍ കോര്‍പറേഷന്‍ രൂപീകരിച്ചത് രണ്ടായിരത്തിലാണ്. ആദ്യ കോര്‍പറേഷന്റെ ഭരണം യുഡിഎഫ് നേടി. 50 ഡിവിഷനില്‍ 28 സീറ്റും അന്ന് യുഡിഎഫിനായിരുന്നു. കോണ്‍ഗ്രസ് 25 സീറ്റും ഘടകകക്ഷികളായ സിഎംപിയും കേരള കോണ്‍ഗ്രസ്(എം), മുസ്ലിം ലീഗ് സ്വതന്ത്രന്‍ എന്നിവര്‍ ഓരോ സീറ്റ് വീതം നേടി. എല്‍ഡിഎഫ് നേടിയ 20 സീറ്റില്‍ 18 എണ്ണവും സിപിഎമ്മിന്റെതായിരുന്നു. രണ്ട് സീറ്റ് ജനതാദള്‍ നേടി. ആദ്യ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തന്നെ ബിജെപി ഒരു സീറ്റു നേടി. എന്നാല്‍ സിപിഐ ആകട്ടെ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടു. റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കിരണ്‍ സി. ലാസറും വിജയിച്ചു. ജോസ് കാട്ടൂക്കാരനായിരുന്നു ആദ്യ മേയര്‍. രണ്ടാം പകുതിയില്‍ നേരത്തേയുള്ള ധാരണപ്രകാരം കോണ്‍ഗ്രസിലെ തന്നെ കെ. രാധാകൃഷ്ണന്‍ മേയറായി.
ഡി.ഐ.സി.യുടെ കൂടി പിന്തുണയില്‍ 2005 ല്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. പാര്‍ട്ടിക്കകത്തു തന്നെയുണ്ടായ തര്‍ക്കങ്ങളും ഗ്രൂപ്പിസവുമായാണ് യുഡിഎഫിന് വിനയായത്. ഒപ്പം അഞ്ചു വര്‍ഷത്തെ ഭരണത്തിനെതിരായ വികാരവും നിലനിന്നിരുന്നു. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണം എല്‍ഡിഎഫിന് ലഭിച്ചത്.11സീറ്റില്‍ മത്സരിച്ച ഡിഐസി നാലു സീറ്റ് നേടി. യുഡിഎഫില്‍ കോണ്‍ഗ്രസിനു മാത്രമേ സീറ്റ് കിട്ടിയുള്ളു. യുഡിഎഫിലെ മുസ്ലിം ലീഗ്, കേരള കോണ്‍(എം), സിഎംപി കക്ഷികള്‍ ഇക്കുറി അപ്രത്യക്ഷരായി. ഒരംഗമുണ്ടായിരുന്ന ബിജെപിക്കും ഇത്തവണ ആരെയും ജയിപ്പിക്കാനായില്ല. സിപിഎമ്മിലെ ആര്‍. ബിന്ദു മേയറായി. ഡിഐസിയിലെ എം.കെ. സൂര്യപ്രകാശും സിപിഐയിലെ എം. വിജയനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം രണ്ട് സമയങ്ങളിലായി പങ്കുവച്ചു.
എല്‍ഡിഎഫിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണത്തിനു ജനം നല്‍കിയ തിരിച്ചടിയായിരുന്നു 2010 ലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്. 55 ല്‍ 45 സീറ്റും വിജയിച്ച് യുഡിഎഫ് അധികാരത്തിലേറി. എല്‍ഡിഎഫിന് ആറു സീറ്റ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 40 സീറ്റ് നേടിയ കോണ്‍ഗ്രസിന് തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചു. ബിജെപി രണ്ടും സ്വതന്ത്രര്‍ രണ്ടും വീതം സീറ്റുകള്‍ നേടി.കോര്‍പറേഷന്‍ ഭരണം ജനങ്ങളുടെ മനസില്‍ സൃഷ്ടിച്ച വെറുപ്പ് എല്‍ഡിഎഫ് വിരുദ്ധ വോട്ടായി മാറി. ആദ്യ മൂന്നു വര്‍ഷം ഐ.പി. പോളും പിന്നീട് രാജന്‍ ജെ. പല്ലനും മേയറായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha