കണ്ണൂരില്‍ ആഹ്ലാദപ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നു രാവിലെ പത്തോടെയായിരുന്നു സംഭവം. യുഡിഎഫിലെ വിമതസ്ഥാനാര്‍ഥിയായി കണ്ണൂര്‍ കോര്‍പറേഷനില്‍ മത്സരിച്ച് ജയിച്ച പി.കെ. രാഗേഷിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെയാണ് പൊടിക്കുണ്ടില്‍ മില്‍മയുടെ സമീപം താമസിക്കുന്ന കടയാട്ട് വിജയന്‍ (68) കുഴഞ്ഞുവീണു മരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനത്തിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha