പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതീക്ഷിക്കാത്ത ഫലമാണെങ്കിലും ഞെട്ടലുണ്ടാക്കിയില്ലെന്ന് ആന്റണി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. ജനവിധി ഉള്‍ക്കൊള്ളും. പാര്‍ട്ടി, സര്‍ക്കാര്‍, മുന്നണിതലങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. യുഡിഎഫിന്റെ അടിത്തറക്ക് കോട്ടമില്ല. ബിജെപി വിജയം താല്‍ക്കാലികം മാത്രമാണ്. ഒ. രാജഗോപാല്‍ നേടിയതിന്റെ പകുതി സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ഇതുവരെ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളില്‍ 2010കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കിയത് 2015 ലാണ്. തിരിച്ചടിയുടെ കാരണം തുറന്നുപറയാനാവില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത ഫലമാണെങ്കിലും ഞെട്ടലുണ്ടാക്കിയില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. കേരളത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങാണ് യു.ഡി.എഫിനുണ്ടായ തിരിച്ചടിക്കുകാരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും സ്ഥിതി ഒരുപോലെയാണെന്ന് പറയാനാകില്ല. അതിന്റെ കാരണവും പരിഹാരമാര്‍ഗവും യു.ഡി.എഫും കോണ്‍ഗ്രസും വസ്തുനിഷ്ഠമായും ഗൗരവമായും പരിശോധിക്കണം. തുടര്‍ച്ചയായ ജയങ്ങള്‍ യു.ഡി.എഫ് അണികളില്‍ അമിത ആത്മവിശ്വാസമുണ്ടാക്കി. തിരഞ്ഞെടുപ്പ് ഫലം പരസ്പരം പഴിചാരാനുള്ള അവസരമാക്കരുത്. പറയേണ്ട കാര്യങ്ങള്‍ താന്‍ പാര്‍ട്ടിവേദികളില്‍ പറയുമെന്നും എ.കെ.ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha