ജനവിധി അംഗീകരിക്കുന്നു, ബിജെപിയുടെത് താല്‍ക്കാലിക വിജയം മാത്രം, യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തമാണെന്ന് സുധീരന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ ജനവിധി അംഗീകരിക്കുന്നതായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നുവെന്നത് പ്രകടമായ സത്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനിലെ പരാജയമാണ് വളരെ കനത്ത പരാജയമെന്ന് വിശേഷിപ്പിക്കാവുന്നത്. തെരഞ്ഞെടുപ്പിലെ പരാജയം പാര്‍ട്ടി സത്യസന്ധമായും സമഗ്രമായും പരിശോധിക്കും.
സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടിക്ക് പരാജയമുണ്ടായതു പരിശോധിക്കും. ഏതായാലും ജനവിധി ജനവിധി തന്നെയാണ്. അത് പൂര്‍ണമായും അന്വേഷിച്ചുകൊണ്ട് പാര്‍ട്ടിക്ക് വന്നിട്ടുള്ള പോരായ്മകളും പാളിച്ചകളും കൃത്യമായി പരിശോധിച്ച് ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകും.
ബിജെപിക്ക് തിരുവനന്തപുരത്ത് ചില മേഖലകളില്‍ വന്നിട്ടുള്ളത് ഒരു താല്‍ക്കാലിക വിജയം മാത്രമാണ്. ഇവിടുത്തെ ഫലം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പരാജയം പോലെ തന്നെ സിപിഎമ്മിന്റെ പ്രധാനനേതാക്കളുടെ പരാജയം അവര്‍ക്കും ഒരു പ്രഹരമാണ്. ഇതിന്റെ എല്ലാം വെളിച്ചത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങി മുന്നോട്ട് പോകും. കെപിസിസി യോഗത്തില്‍ സമഗ്രമായ വിലയിരുത്തല്‍ നടത്തുമെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha