വീണ്ടും വി.എസ്. താരമായി... തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിച്ചതും ഫലം വന്നപ്പോള്‍ ജയിച്ചതും വി.എസ്.അച്യുതാനന്ദന്‍ തന്നെ

ഒരിടവേളയ്ക്ക് ശേഷം വി.എസ്. വീണ്ടും താരമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിച്ചതും ഫലം വന്നപ്പോള്‍ ജയിച്ചതും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ തന്നെ. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നുള്ള തിരിച്ചുവരവിന് വഴിയൊരുക്കാന്‍ വി.എസ്. മുന്‍പില്‍ നിന്നുനയിച്ചു.
ഇടതുമുന്നണിയുടെ മുഖ്യപ്രചാരകനായി സി.പി.എം നേതൃത്വം വി.എസിനെ നിശ്ചയിച്ചത് വെറുതെയായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു മുതല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പുവരെയുള്ള കനത്ത തോല്‍വികള്‍. തദ്ദേശതെരഞ്ഞെടുപ്പ് ഫലവും അരുവിക്കരയുടെ ആവര്‍ത്തനമാകുമെന്ന് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം.
എസ്.എന്‍.ഡി.പിയെ കൂടെക്കൂട്ടി കേരളത്തില്‍ കാലുറപ്പിക്കാമെന്ന ബി.ജെ.പിയുടെ സമഗ്ര പദ്ധതി. വി.എസ്. നയിച്ചപ്പോള്‍ ഇവയെല്ലാം തകര്‍ത്തെറിഞ്ഞാണ് എല്‍.ഡി.എഫ്. മുന്നേറിയത്. എസ്.എന്‍.ഡി.പി നേതൃത്വത്തെ ശക്തമായി ആക്രമിച്ചാണ് വി.എസ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കംകുറിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തുടരെയുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ വി.എസ് കുരുക്കിയിട്ടു.
മൈക്രോഫിനാന്‍സ് അഴിമതിയും ശാശ്വതീകാനന്ദയുടെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങളും വി.എസ്. ഏറ്റെടുത്തു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ വി.എസിന്റെ കൈയിലായെന്നതാണ് വാസ്തവം. അവസാനം ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് കോടതി പരാമര്‍ശം കൂടി വന്നതോടെ വി.എസ്. യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കി.
സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ പാര്‍ട്ടി നേതൃത്വവും വി.എസിനൊപ്പം നിന്നു. ആശയക്കുഴപ്പത്തിനിടയാക്കുന്ന ഒരു പ്രസ്താവനക്കും വി.എസും പാര്‍ട്ടി നേതൃത്വവും തുനിഞ്ഞില്ല. മാത്രമല്ല എതിരാളികള്‍ വി.എസിനെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോഴൊക്കെ പ്രതിരോധിക്കാന്‍ മുഴുവന്‍ നേതാക്കളും രംഗത്തിറങ്ങി.
ജനശക്തി വാരികയിലെ അഭിമുഖ വിവാദത്തെ നിമിഷങ്ങള്‍ക്കുള്ളില്‍ വി.എസ്. പരസ്യമായി തള്ളിപ്പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന വിവാദത്തിനും വി.എസ്. പ്രതികരിച്ചില്ല. വിവാദങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ വി.എസ്. സൂക്ഷ്മതയോടെയാണ് നേരിട്ടത്.
വി.എസിന്റെ ജനസ്വീകാര്യതയെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശവും ഇതിനിടയിലെത്തി. 92ന്റെ നിറവിലും വി.എസിനുള്ള വമ്പിച്ച ജനസ്വീകാര്യ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha