കോട്ടയം നഗരസഭ ഭരിക്കാന്‍ കൂടുംബസമേതം,ദമ്പതി കൗണ്‍സിലര്‍മാര്‍ക്കു തിളക്കമാര്‍ന്ന വിജയം

കോട്ടയം നഗരസഭയില്‍ ദമ്പതി കൗണ്‍സിലര്‍മാര്‍ക്കു തിളക്കമാര്‍ന്ന വിജയം. മുന്‍ചെയര്‍മാന്മാരായ എം.പി. സന്തോഷ്‌കുമാര്‍, ഭാര്യ ബിന്ദു സന്തോഷ്‌കുമാര്‍ എന്നിവരാണു വീണ്ടും വിജയിച്ചത്. 47ാം വാര്‍ഡില്‍നിന്നു സന്തോഷ്‌കുമാര്‍ വിജയിച്ചപ്പോള്‍ 26ാം വാര്‍ഡില്‍നിന്നു ബിന്ദു തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി. ഭര്‍ത്താവ് ചെയര്‍മാനായിരിക്കുമ്പോള്‍ ഭാര്യക്കു കൗണ്‍സിലറാകാനും ഭാര്യ ചെയര്‍പേഴ്‌സണായപ്പോള്‍ ഭര്‍ത്താവിനു കൗണ്‍സിലാറായി ഇരിക്കാനും ഭാഗ്യം ലഭിച്ച കൗണ്‍സിലര്‍ ദമ്പതികളാണ് ഇരുവരും.
കോണ്‍ഗ്രസ് നേതാവായ എം.പി. സന്തോഷ്‌കുമാര്‍ 2000ല്‍ കോട്ടയം നഗരസഭയുടെ 33ാം വാര്‍ഡായ കല്ലുപുരയ്ക്കല്‍നിന്നാണ് ആദ്യമായി കൗണ്‍സിലറായത്. ആദ്യതവണ തന്നെ രണ്ടരവര്‍ഷക്കാലം നഗരസഭയുടെ വൈസ്‌ചെയര്‍മാന്‍ പദവി വഹിച്ചു. 2005ല്‍ വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുത്തപ്പോള്‍ നഗരസഭയില്‍ ഒപ്പമായി തൊട്ടടുത്ത വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട തന്റെ സഹധര്‍മിണിയായ ബിന്ദുവും ഉണ്ടായിരുന്നു. ഭരണകാലാവധി തീരുന്നതിനു മുമ്പ് ഭാര്യ ചെയര്‍പേഴ്‌സനുമായി.
2010ല്‍ പുളിനാക്കല്‍ ഡിവിഷനില്‍നിന്നു സന്തോഷും ഇല്ലിക്കല്‍ ഡിവിഷനില്‍നിന്നു ഭാര്യ ബിന്ദുവും വീണ്ടും കൗണ്‍സിലര്‍മാരായി. ചെയര്‍മാന്‍ പദവി ജനറലായതിനാല്‍ സന്തോഷിനെ തേടി ചെയര്‍മാന്‍ പദവിയുമെത്തി. ഐ.എന്‍.ടി.യു.സി. ജില്ല സെക്രട്ടറികൂടിയായ സന്തോഷ്‌കുമാറിന്റെ വാര്‍ഡ് വനിത സംവരണമായതിനാലാണ് 47ാം വാര്‍ഡില്‍നിന്നു മത്സരിച്ചത്. സന്തോഷ് കുമാര്‍ 785 വോട്ടുകള്‍ കരസ്ഥമാക്കി ഒന്നാമതെത്തിയപ്പോള്‍ ഭാര്യ ബിന്ദുവിന് 958 വോട്ടുകള്‍ ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha