ജയ്ഹിന്ദ് ടി.വി. ഇനി വാര്‍ഡ് മെമ്പര്‍

എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍തകര്‍പ്പന്‍ ജയം നേടിയത് ജയ്ഹിന്ദ്. ടി.വി.! അതെങ്ങനെ പറ്റും എന്നു ചിന്തിച്ചു കാടുകയറാന്‍ വരട്ടെ. സംഗതി സത്യമാണ്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ജയ്ഹിന്ദ് ടി.വി.
ടി.വി.യെന്ന് ഇനിഷ്യല്‍ ഉള്ള സ്ഥാനാര്‍ഥിയുടെ പേര് ജയ്ഹിന്ദ് എന്നാണ്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇവരുടെ ഫ്‌ലക്‌സുകളും പോസ്റ്ററുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദാ...ഇപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഗ്ലിന ഗോപിയെ 153 വോട്ടിന് തോല്‍പ്പിച്ച് ജയ്ഹിന്ദ് ടി.വി. വാര്‍ഡ് മെമ്പറുമായി.
അവിടം കൊണ്ടുതീരുന്നില്ല കോണ്‍ഗ്രസും യഥാര്‍ത്ഥ ജഹ്ഹിന്ദ് ടി.വിയും തമ്മിലുള്ള സാമ്യം. ജയ്ഹിന്ദ് ടി.വി.എന്ന സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന്റെ പേര് മോഹനന്‍ എന്നാണ്. ടി.വി. ചാനല്‍ ജയ്ഹിന്ദിന്റെ സിഇഒ യുടെ പേരും മോഹനന്‍ എന്നാണ്. ശ്രീ.കെ.പി.മോഹനന്‍ ആണ് സി ഇ ഒ!
പിതാവ് വിജയന്‍ കടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നതു കൊണ്ടാകാം തനിക്കിങ്ങനെ ഭാരതീയത തുളുമ്പുന്ന പേരിട്ടതെന്നാണ് മെമ്പര്‍ ജയ്ഹിന്ദിന്റെ വിശദീകരണം. വീട്ടുപേര് തറയില്‍ എന്നായതോടെ തറയില്‍ വിജയന്റെ മകളുടെ ഇനിഷ്യല്‍ ടി.വിയെന്നായി. മുമ്പ് സഹോദരന്‍ ഇതേ വാര്‍ഡില്‍ മത്സരിച്ച് പഞ്ചായത്ത് മെമ്പറായിരുന്നു. ഇത്തവണ വനിതാ വാര്‍ഡായതോടെയാണ് ജയ്ഹിന്ദിന് നറുക്ക് വീണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha