മേയറാണോ എങ്കില്‍ മോള്‍ തന്നെ..സിബി ഗീതയെ മേയറാക്കാന്‍ മന്ത്രി ബാലകൃഷ്ണന്‍, എതിര്‍പ്പുമായി പാളയത്തില്‍പ്പട

ഞാനും എന്റെ മോളും എങ്ങനെങ്കിലും ഒരു സാധാ മന്ത്രിയോ മേയറോ ആയി ഒതുങ്ങിക്കോളാം എന്നു വച്ചാല്‍ ഇവന്‍മാര് സമ്മതിക്കില്ലേ. ഒരച്ഛന്‍ തന്റെ മകളെ മേയറാക്കാന്‍ നോക്കിയാല്‍ ഇത്ര പാതകമോ. ആദ്യം സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഇപ്പോ ഇതാ ജയിച്ചുവന്നു ഇനിയും ഇവന്‍മാരെക്കൊണ്ട് എന്തൊരു ശല്യമാ. ഒരച്ഛന്റെ രോദനം. വന്‍ എതിര്‍പ്പിനിടയിലും സ്ഥാനാര്‍ത്ഥിയാക്കി സിബി ഗീതയെ വിജയിപ്പിച്ചെടുത്തതിന് പിന്നാലെ മകളെ മേയറാക്കാന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ അണിയറ നീക്കം ഇത് കോണ്‍ഗ്രസില്‍ ഇപ്പോള്‍ വന്‍വിവാദമാണ്. ഭരിക്കാന്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൃശൂര്‍ കോര്‍പ്പറേഷനില്‍ മകള്‍ക്ക് വേണ്ടി മേയര്‍ സ്ഥാനം ആവശ്യപ്പെട്ട ബാലകൃഷ്ണന്‍ പിന്തുണയ്ക്കായി വിമതരുമായി ചര്‍ച്ച നടത്തിയത് വന്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.
ഈ നീക്കത്തിന് എ ഗ്രൂപ്പില്‍ നിന്നും വന്‍ പ്രതിഷേധം നേരിടുമ്പോള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുള്ള ഒരുകൂട്ടം ഐ ഗ്രൂപ്പുകാരും ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ ഇക്കാര്യം കെപിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായിട്ടാണ് വിവരം. ബിജെപി, ഇടതുപക്ഷത്തെ ചിലര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടന്നതെന്നാണ് വിവരം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ ക്ഷീണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കെപിസിസി അദ്ധ്യക്ഷന്‍ വിമതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.
നേരത്തേ ഗീതയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസില്‍ വന്‍ തര്‍ക്കം നിലനിന്നിരുന്നു. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മകളെ ഉയര്‍ത്തി കാട്ടുന്നതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അന്ന് രംഗത്ത് വരികയും ചെയ്തിരുന്നു. നേരത്തേ തന്നെ തൃശൂരില്‍ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. മുമ്പ് ഷര്‍ട്ടൂരിയാണ് തൃശ്ശൂരെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധിച്ചത് ഇനിയിപ്പം എങ്ങനാകുമോ എന്തോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha