മന്ത്രിസഭ രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഉമ്മന്‍ചാണ്ടി, നിയമസഭാ സമ്മേളന ശേഷം ഉമ്മന്‍ചാണ്ടി മന്ത്രിസഭ രാജിവക്കും

ഡിസംബറിലെ നിയമസഭാ സമ്മേളനത്തിന് ശേഷം മന്ത്രിസഭ രാജിവെച്ചക്കാന്‍ ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളോട് പങ്കുവെച്ചതായാണ് സൂചന. മന്ത്രി സഭ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് നല്ലെതെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെയും അറിയിക്കും. എന്നാല്‍ ഇത് തിരിച്ചടിയാകുന്നത് രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐഗ്രൂപ്പിനാണ്. നേതൃമാറ്റ വേണമെന്നാണ് ഐഗ്രൂപ്പിന്റെ പരസ്യ നിലപാട്. എന്തായാലും നിയസഭാ സമ്മേളനം കഴിയുന്നതോട് കൂടിരാജിവെക്കാന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. തദ്ദേ തെരഞ്ഞെടുപ്പ് മാണി വിഷയം പരാജയത്തിന് കാരണമായില്ലെന്ന് യുഡിഫ് നേതാക്കള്‍ കരുതുന്നു. അത് കൊണ്ട് തന്നെ പരാജയം മാണിയുടെ തലയില്‍ കെട്ടിവെയ്ക്കാനും കഴിയില്ല. കോണ്‍ഗ്രസ് റിബലുകളും തെറ്റായ സ്ഥാനാര്‍ഥികളുമാണ് യുഡിഎഫിനെ പരാജയത്തിലേക്ക് കൊണ്ടെത്തിച്ചത്. ഈ വിവരം മാധ്യമങ്ങളില്‍ വന്നതിനാല്‍ ബാര്‍ക്കോഴ വിഷയം പരാജയ കാരണമായി അംഗീകരിക്കാന്‍ യുഡിഎഫും തയ്യാറാകില്ല. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോര് തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയം ഉണ്ടാക്കിയതെന്നാണ് വിഎം സുധീരനും കരുതുന്നത്. മാണി രാജിവെയ്ക്കുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യമില്ല. അത് തന്റെ സന്ദേശങ്ങല്‍ക്കെതിരാണെന്നും ഉമ്മന്‍ചാണ്ടി കരുതുന്നുണ്ട്.
എന്നാല്‍ നാളെ ചേരുന്ന കെപിസിസി യുഡിഎഫ് യോഗങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ചകള്‍ സജീവമാക്കും. തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടല്‍.
പരാജയത്തിന്റെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് നേതൃമാറ്റമെന്ന ആവശ്യത്തിലേക്ക് പോവുകയെന്നതാണ് കോണ്‍ഗ്രസിലെ പതിവ്. അതു സംഭവിക്കുമെന്ന് ഉമ്മന്‍ ചാണ്ടിക്കും അറിയാം.
മുഖ്യമന്ത്രി കസേരയാണ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നത്. ബാര്‍ കോഴയ്ക്ക് ഒപ്പം നായര്‍ വോട്ടുകള്‍ ഒലിച്ചു പോയതും ചെന്നിത്തല ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നു. ഈഴവ വോട്ടുകള്‍ വെള്ളാപ്പള്ളി നടേശന്‍, ബിജെപിക്ക് സംഘടിപ്പിച്ച് കൊടുക്കുന്നതിനാല്‍ നായര്‍ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ മുഖ്യമന്ത്രിയായി നായര്‍ എത്തണമെന്നാണ് ആവശ്യം. എന്‍എസ്എസിനെ കൊണ്ട് ഈ തരത്തില്‍ ഹൈക്കമാണ്ടില്‍ സമ്മര്‍ദ്ദവും ചെലുത്തും. അതിനിടെ കേരളത്തിലെ സാഹചര്യങ്ങളെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പ്രസക്തി കൂടി. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയിലെ നിയന്ത്രണം വീണ്ടെടുക്കുകയാണ്. അതിനാല്‍ കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എങ്ങനേയും ജയിക്കണമെന്നാണ് ഹൈക്കമാണ്ട് നിലപാട്. കേരളത്തില്‍ തോറ്റാല്‍ ദേശീയ തലത്തില്‍ പ്രതിച്ഛായ മങ്ങലുണ്ടാകും. അതൊഴിവാക്കനുള്ള കരുതല്‍ നടപടികള്‍ ഹൈക്കമാണ്ട് എടുക്കും. ഗ്രൂപ്പിസവും അഴിമതി ആരോപണവും സര്‍ക്കാരിനെ തളര്‍ത്തുന്നത്. ഇതിനുള്ള ഒറ്റമൂലിയായി എ കെ ആന്റണിയോട് കേരളത്തില്‍ സജീവമാകാന്‍ ഹൈക്കമാണ്ട് ആവശ്യപ്പെടും. ഇതിലൂടെ എഐ ഗ്രൂപ്പുകളുടെ പോര് തീരും. മുഖ്യമന്ത്രി സ്ഥാനമോഹികളും ഇല്ലാതാകും. നിലവില്‍ കേരളത്തിലേക്ക് ഇനിയില്ലെന്നാണ് ആന്റണിയുടെ നിലപാട്. ഇത് മാറ്റാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് സൂചന. ഇങ്ങനെ പോയാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം സുധീരനും നഷ്ടമാകും. കെപിസിസി അധ്യക്ഷനായി കെ മുരളീധരനെ കൊണ്ടു വരുന്നതും ആലോചനയിലുണ്ട്. സംഘടനയെ ശക്തിപ്പെടുത്താന്‍ മുരളിയാണ് നല്ലതെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha