വധശിക്ഷയ്‌ക്കെതിരേ ബുധനാഴ്ച ഹര്‍ത്താല്‍

വധശിക്ഷ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു വധശിക്ഷവിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച വധശിക്ഷയ്‌ക്കെതിരേ ഹര്‍ത്താല്‍ സംഘടിപ്പിക്കുമെന്നു സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
മറ്റ് ഹര്‍ത്താലുകളിലേതുപോലെ നിര്‍ബന്ധിതമായി കടയടപ്പിക്കുകയോ വാഹനം തടയുകയോ തൊഴില്‍ തടസപ്പെടുത്തുകയോ ചെയ്യില്ല. വധശിക്ഷയ്‌ക്കെതിരേ ചിന്തിക്കുന്നവര്‍ സ്വയം ഹര്‍ത്താലില്‍ പങ്കാളിയാവുകയാണു വേണ്ടത്.
തിരുവിതാംകൂറില്‍ 1944-ല്‍ വധശിക്ഷ നിരോധിക്കപ്പെട്ടതിന്റെ വാര്‍ഷികദിനത്തിലാണു വധശിക്ഷയ്‌ക്കെതിരേ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ജോര്‍ജ്, എം. ഗീതാനന്ദന്‍, കെ. രാജ്‌മോഹന്‍, കെ. ഗോവിന്ദരാജ് എന്നിവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha